ഒരു ഉത്സവത്തിന് 6.75 ലക്ഷം രൂപ; തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് റെക്കോര്‍ഡ് ഏക്ക തുക 

FEBRUARY 4, 2023, 9:39 AM

തൃശൂര്‍: കൊമ്ബന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് റെക്കോര്‍ഡ് ഏക്ക തുക. പൂരത്തിന് പങ്കെടുക്കാന്‍ ഒരു ആനക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് തെച്ചിക്കൊട്ടുകാവ് രാമചന്ദ്രന് ലഭിച്ചത്.

ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന് പങ്കെടുക്കാന്‍ 6.75 ലക്ഷം രൂപയാണ് ഏക്ക തുക.തെച്ചിക്കോട്ടുകാവ് രാമചന്ദ്രനോടുള്ള ഇഷ്ടം കൊണ്ടാണ് ഇത്രയും തുക മുടക്കുന്നതെന്ന് പുഞ്ചിരി പൂരഘോഷ കമ്മറ്റി അംഗങ്ങള്‍ പറയുന്നു. കേരളത്തില്‍ ആനകള്‍ക്ക് പരമാവധി രണ്ടര ലക്ഷം രൂപ വരെയാണ് ഏക്കതുക ലഭിച്ചിട്ടുള്ളത്.

27ന് ഉച്ചകഴിഞ്ഞ് 3ന് എഴുന്നള്ളിപ്പില്‍ തിടമ്ബാനയുടെ വലതു ഭാഗത്ത് രാമചന്ദ്രനെ നിര്‍ത്തും. രാത്രി 8.30നു രാമചന്ദ്രന്‍ തിരിച്ചുപോകും. 46 കമ്മിറ്റികളാണ് ഏക്കത്തില്‍ പങ്കെടുത്തത്. തിടമ്ബേറ്റുന്ന ആനയുടെ വലതു ഭാഗത്ത് രാമചന്ദ്രനു സ്ഥാനം കൊടുക്കാറുണ്ട്.

vachakam
vachakam
vachakam

2019 ഫെബ്രുവരിയില്‍ ഗുരുവായൂരില്‍ ഗൃഹപ്രവേശത്തിനെത്തിച്ച കൊമ്ബന്‍ രാമചന്ദ്രന്‍ ചടങ്ങിനിടെ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഇടഞ്ഞോടുകയും രണ്ട് പേരെ കൊലപ്പെടുത്തിയതിന് പിന്നാലെ ആനയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam