പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് വിവാഹിതയാകുന്നു, വരന്‍ ബ്ലോക്ക് പഞ്ചായത്തംഗം

NOVEMBER 29, 2021, 10:57 AM

പത്തനംതിട്ട: സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് വിവാഹിതയാകുന്നു.

സ്വന്തം പഞ്ചായത്ത് ഉള്‍പ്പെടുന്ന ബ്ലോക്ക് ഡിവിഷനിലെ അംഗം വര്‍ഗീസ് ബേബി ആണ് വരന്‍. ഒരേപാര്‍ട്ടിക്കാരാണ് ഇരുവരും. എന്നാല്‍ പ്രണയവിവാഹമല്ലെന്ന് രേഷ്മ പറഞ്ഞു.

അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റാണ് രേഷ്മ. ബേബി കോന്നി ബ്ലോക്ക് പഞ്ചായത്തിലെ അരുവാപ്പുലം ഡിവിഷന്‍ അംഗവും. ഇരുവരും സംസാരിച്ചശേഷം വീട്ടുകാരോട് വിവരം പറയുകയായിരുന്നെന്ന് രേഷ്മ പറഞ്ഞു. 

vachakam
vachakam
vachakam

ഇന്നലെയായിരുന്നു നിശ്ചയം. ഡിസംബര്‍ 26-ന് വൈകീട്ട് നാലിന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് വിവാഹചടങ്ങുകള്‍.

സിപിഎം അരുവാപ്പുലം ലോക്കല്‍ കമ്മിറ്റിയംഗമാണ് രേഷ്മ. വര്‍ഗീസ് കോന്നി ഏരിയാ കമ്മിറ്റിയംഗവും. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് രണ്ടുപേരും കന്നിയങ്കം ജയിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam