റെയില്‍വെ കേബിള്‍ മുറിച്ചുമാറ്റി, സിഗ്നല്‍സംവിധാനം താറുമാറായി; രണ്ട് പേര്‍ കസ്റ്റഡിയില്‍

JUNE 22, 2024, 9:52 AM

കോഴിക്കോട്: വടകരയ്ക്കും മാഹിക്കും മധ്യേ പൂവാടൻഗേറ്റിനു സമീപം റെയില്‍വെയുടെ കേബിള്‍ മുറിച്ചുമാറ്റിയതിനെത്തുടർന്ന് സിഗ്നല്‍സംവിധാനം താറുമാറായി.

ഏഴ് ട്രെയിനുകളാണ് ഇതേ തുടര്‍ന്ന് വൈകിയത്. സംഭവത്തില്‍ സംശയം തോന്നിയ അതിഥിത്തൊഴിലാളികളായ രണ്ടുപേരെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് വടകരയ്ക്കും മാഹിക്കും ഇടയില്‍ സിഗ്നല്‍സംവിധാനം പ്രവര്‍ത്തനരഹിതമായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പൂവാടന്‍ ഗേറ്റിലെ കേബിള്‍ മുറിച്ച നിലയില്‍ കണ്ടെത്തിയത്.

vachakam
vachakam
vachakam

 കുറച്ച്‌ കേബിള്‍ നഷ്ടപ്പെട്ടതായും ആര്‍പിഎഫ് പറയുന്നു. സാധാരണ ഭൂമിക്ക് അടിയിലാണ് കേബിള്‍ ഉണ്ടാവുക. ഇവിടെ അടിപ്പാത നിര്‍മാണം നടക്കുന്നതിനാല്‍ കേബിള്‍ പുറത്താണുള്ളത്.

റെയില്‍വെയുടെ സിഗ്നല്‍വിഭാഗം സ്ഥലത്തെത്തി പത്തു മണിയോടെ കേബിള്‍ യോജിപ്പിച്ച്‌ സിഗ്നല്‍ സംവിധാനം പൂർവസ്ഥിതിയിലാക്കി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam