കൊച്ചി : എറണാകുളം പിറവം പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. രാവിലെ നെച്ചൂർ ഭാഗത്തുനിന്നും മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.
തുടർന്ന് ഫയർഫോഴസ് എത്തിയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്. 45 വയസ്സ് പ്രായം തോന്നിക്കുന്ന ആളുടേതാണ് മൃതദേഹം. നീല പാന്‍റും കറുത്ത ടീ ഷർട്ടുമാണ് വേഷം. മൃതേദഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി.
അതേസമയം സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സമീപമേഖലകളിലെ കാണാനില്ലെന്ന പേരിൽ രജിസ്റ്റർ ചെയ്ത കേസുകൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്