ആശുപത്രികളില്‍ വ്യാപക പരിശോധന നടത്താനൊരുങ്ങി ആദായനികുതി വകുപ്പ്

MAY 11, 2021, 3:27 PM

കോവിഡ് ചികിത്സയ്ക്ക് അമിത ഫീസ് ഈടാക്കുന്നു എന്ന പരാതികള്‍ക്കിടെ ആശുപത്രികളില്‍ വ്യാപക പരിശോധന നടത്താനൊരുങ്ങി ആദായനികുതി വകുപ്പ്. കോവിഡ് മറയാക്കി കൊള്ളലാഭം നേടുകയാണ് ചില സ്വകാര്യ ആശുപത്രികള്‍. ചികിത്സയ്ക്ക് വന്‍ തുക ഈടാക്കുന്നുവെന്ന് വ്യാപകമായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് രാജ്യവ്യാപകമായി പരിശോധന നടത്തുന്നത്.

പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കനത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയാല്‍ കനത്ത പിഴ ചുമത്താനും, കള്ളപ്പംണം വെളുപ്പിക്കല്‍ നിരോധ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

രോഗികളില്‍ നിന്ന് പണമായി വന്‍ തുക ഈടാക്കുകയും കുറഞ്ഞ തുകയുടെ ബില്ല് സൂക്ഷിയ്ക്കുകയും ചെയ്യുന്നതായി വ്യാപകമായി പരാതി ലഭിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.

vachakam
vachakam
vachakam

കോവിഡ്, അനുബന്ധ ചികിത്സയുടെ ഭാഗമായി രോഗികളില്‍ നിന്നും ഈടാക്കുന്ന പണത്തിന്റെ രേഖകളും പണം നിക്ഷേപിച്ച ബാങ്കുകളുടെ വിവരങ്ങളും സൂക്ഷിക്കണമെന്നും, പരിശോധനയില്‍ ഹാജരാക്കണമെന്നും ആശുപത്രികള്‍ക്ക് ആദായ നികുതി വകുപ്പ് നിര്‍ദ്ദേശം നല്‍കി.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam