ഒഴുകിയെത്തുന്നത് സെക്കന്‍ഡില്‍ 3025 ഘനയടി വെള്ളം ; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു 

OCTOBER 23, 2021, 4:24 PM

തൊടുപുഴ : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 135.80 അടിയായി ഉയര്‍ന്നു.

ജലനിരപ്പ് 136 അടിയിലെത്തിയാല്‍ ആദ്യ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കും. നിലവില്‍ ഡാമിലേക്ക് 3025 ഘനയടി വെള്ളമാണ് ഓരോ സെക്കന്റിലും ഒഴുകി എത്തുന്നത്.

തമിഴ്‌നാട് 2150 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. ജലനിരപ്പ് 136ല്‍ എത്തുമ്ബോള്‍ മുതല്‍ നിയന്ത്രിത തോതില്‍ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് നിയന്ത്രിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് തമിഴ്‌നാട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.

vachakam
vachakam
vachakam

നിലവിലുള്ള പ്രോട്ടോകോള്‍ പ്രകാരം ജലനിരപ്പ് 136ല്‍ എത്തിയാല്‍ തമിഴ്‌നാട് കേരളത്തിന് ആദ്യ അറിയിപ്പ് നല്‍കും. 138ല്‍ രണ്ടാമത്തെ അറിയിപ്പും 140ല്‍ ആദ്യ മുന്നറിയിപ്പും 141ല്‍ രണ്ടാം മുന്നറിയിപ്പും നല്‍കും. ജലനിരപ്പ് 142 അടിയിലെത്തിയാല്‍ മാത്രമേ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളൂ.

ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതോടെ ഇന്നലെ രണ്ട് ഷട്ടറുകള്‍ അടച്ചിരുന്നു. ഇപ്പോള്‍ ഒരു ഷട്ടറിലൂടെ സെക്കന്റില്‍ നാല്‍പ്പതിനായിരം ലിറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam