ഇടുക്കി: സിഗററ്റ് കൊമ്പനെന്ന കാട്ടാന ചരിഞ്ഞ നിലയില്‍. ചിന്നക്കനാല്‍ ബിഎല്‍ റാം സ്വദേശി ഈശ്വരന്റെ ഏലത്തോട്ടത്തിലാണ് 'സിഗരറ്റ് കൊമ്പന്‍' എന്ന് നാട്ടുകാര്‍ വിളിക്കുന്ന എട്ട് വയസുള്ള കാട്ടാനയുടെ ജഡം കണ്ടെത്തിയത്.
വൈദ്യുതക്കമ്പിയില്‍ നിന്നും ഷോക്കേറ്റ് കൊമ്പന്‍ ചരിഞ്ഞു എന്നാണ് പ്രാഥമിക നിഗമനമെന്ന് ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.വി വെജി പറഞ്ഞു. അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ്‌സ് ഷാന്‍ട്രി ടോം, മൂന്നാര്‍ ഡിഎഫ്ഒ രമേഷ് വിഷ്‌ണോയി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
വെറ്ററിനറി സര്‍ജന്‍മാരായ ഡോ. നിഷ റേയ്ച്ചല്‍, ഡോ. അനുരാജ് എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ജഡം സംസ്‌കരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്