മലപ്പുറം: ലഡാക്കിൽ വാഹനാപകടത്തിൽ (Ladakh accident) മരിച്ച മലപ്പുറം സ്വദേശിയായ സൈനികൻ ലാൻസ് ഹവിൽദാർ മുഹമ്മദ് ഷൈജലിൻ്റെ മൃതദേഹം ഞായറാഴ്ച രാവിലെ 10.00 മണിയോടെ എയർഇന്ത്യ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തും.
11.30 മുതൽ തിരൂരങ്ങാടി യത്തീംഖാനയിലും തുടർന്ന് പരപ്പനങ്ങാടി എസ്എൻഎം ഹയർസെക്കൻഡറി സ്കൂളിലും പൊതുദർശനത്തിന് വെക്കും.3 മണിയോടെയായിരിക്കും ഖബറടക്കം.
ഇന്ന് പുലർച്ചയോടെയാണ് ലഡാക്കിലെ അപകടത്തിൽ മരിച്ച മലയാളി സൈനികൻ മുഹമ്മദ് ഷൈജൽ ഉൾപ്പടെയുള്ളവരുടെ മൃതദേഹം ദില്ലിയിലെ പാലം എയർബേസിൽ എത്തിച്ചത്. മൃതദേഹങ്ങൾ പിന്നീട് സൈനിക ആശുപത്രിയിലേക്ക് മാറ്റി.
ഇവിടുത്തെ നടപടികൾ പൂർത്തിയാക്കിയ ശേഷം ജന്മനാടുകളിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകും. മുഹമ്മദ് ഷൈജലിന്റെ ഭൌതിക ശരീരം രാത്രിയോടെ കോഴിക്കോട് എത്തിക്കുമെന്നാണ് വിവരം. ഇതിനിടെ അപകടത്തെ കുറിച്ച് സൈന്യം അന്വേഷണം തുടങ്ങി.
അപകടത്തിന് പിന്നിൽ അട്ടിമറിയുണ്ടോയെന്നും സൈന്യം പരിശോധിക്കുന്നുണ്ട് പരിക്കേറ്റ സൈനികരിൽ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ രാത്രിയിൽ തന്നെ പരിക്കേറ്റവരെ പഞ്ച്കുലയിലെ അടക്കം സൈനിക ആശുപത്രികളിൽ എത്തിച്ചിരുന്നു.
ലഡാക്കിലെ ഷ്യോക് നദിയിലേക്കാണ് സൈനികർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഇന്നലെയാണ് അപകടം നടന്നത്. 26 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അതിർത്തിയിലെ സൈനിക ക്യാമ്പിന്റെ 25 കിലോമീറ്റര് അടുത്തെത്തിയപ്പോഴാണ് വാഹനം നദിയിലേക്ക വീണത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്