മുതലപ്പൊഴി കായലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

APRIL 17, 2021, 11:03 AM

തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴി കായലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് കോട്ടക്ക് സമീപം പുതുവല്‍ പുരയിടം വീട്ടില്‍ ഷാജിയുടെ (30) മൃതദ്ദേഹമാണ് കണ്ടെത്തിയത്. മുതലപ്പൊഴിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികളാണ് ഇന്ന് രാവിലെ 8.30 മണിയോടെ പൂത്തുറ പള്ളിക്ക് സമീപം കടലില്‍ മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് അഞ്ചുതെങ്ങ് കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും സംയുക്തമായി കടലില്‍ നിന്ന് മൃതദേഹം എടുത്ത് മുതലപ്പൊഴി ഹാര്‍ബറില്‍ എത്തിച്ചു. തുടര്‍ന്ന് പോസ്റ്റുമാര്‍ട്ടത്തിനായി മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാവിലെയോടെ മുതലപ്പൊഴിയില്‍ നിന്ന് മത്സ്യബന്ധനത്തിന് ശേഷം അഞ്ചുതെങ്ങ് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ഷാജി മുതലപ്പൊഴി കായലില്‍ വീഴുന്നത്. 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam