ആലപ്പുഴ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 70-ാമത് നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചതായി റിപ്പോർട്ട്. സെപ്റ്റംബറിലേക്കാണു മാറ്റിയത്. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും എന്നാണ് ലഭിക്കുന്ന വിവരം. ഏഴാംതീയതിയാകാനാണു സാധ്യത.
അതേസമയം ആഘോഷം ഒഴിവാക്കി വള്ളംകളി മാത്രം നടത്തണമെന്ന് എൻ.ടി.ബി.ആറില്‍(നെഹ്റുട്രോഫി ബോട്ട് റേസ് കമ്മിറ്റി) യോഗത്തില്‍ ചർച്ച നടന്നിരുന്നു. എന്നാല്‍, ചിലർ വള്ളംകളി മാറ്റിവെക്കണമെന്ന അഭിപ്രായക്കാരായിരുന്നു. അതിനാല്‍ തീരുമാനം സംസ്ഥാന സർക്കാരിനു വിട്ടുകൊടുക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയിലെ മന്ത്രിമാരായ പി. പ്രസാദും സജി ചെറിയാനും നടത്തിയ കൂടിയാലോചനയിലാണ് കളി മാറ്റാൻ തീരുമാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്