ഒരു ആനയെ ഉപയോഗിച്ചു ജില്ലയിലെ ക്ഷേത്രങ്ങളിൽ ചടങ്ങുകൾക്ക് അനുമതി നൽകുമെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ 

SEPTEMBER 15, 2020, 10:01 PM

തൃശ്ശൂർ: ഒരു ആനയെ ഉപയോഗിച്ചു ജില്ലയിലെ ക്ഷേത്രങ്ങളിൽ ചടങ്ങുകൾക്ക് അനുമതി നൽകുമെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ.126 ആനകളാണ് ജില്ലയിൽ ആകെ ഉള്ളത്. പരിശോനകൾക്ക് വിധേയമാക്കി ഇതിൽ 16 ആനകൾക്ക് കൂടുതൽ ചികിത്സകൾ ലഭ്യമാക്കും.100 സ്ക്വയർ മീറ്റർ സ്ഥലത്ത് കോവിഡ് മാനദണ്ഡം പാലിച്ച് 15 പേർ എന്ന നിലയിലാണ് ക്ഷേത്ര ആചാരങ്ങൾക്ക് ആളുകളെ അനുവദിക്കുക. കൂടുതൽ ആൾക്കാർ ഉണ്ടാകാതിരിക്കുകയാണ് കോവിഡ് പ്രതിരോധ ഘട്ടത്തിൽ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. കോവിഡ് വൈറസ് പടരുന്ന നില വന്നപ്പോൾ ഹൈക്കോടതി തന്നെ നേരത്തെ ഇടപെട്ടിരുന്നു.എന്നാൽ ഇതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന നിലയിലാണ് ചിലർ പെരുമാറുന്നത്.മാസ്ക്‌ ധരിക്കാതെ, ശാരീരിക അകലം പാലിക്കാതെ പൊതു ഇടങ്ങളിൽ ഇടപഴകാൻ നിയമപ്രകാരം ആർക്കും അധികാരമില്ല.ഇൻവെന്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ ആനകളുടെ തുടർ നടപടികൾ സ്വീകരിക്കാനും കളക്ടർ നിർദ്ദേശം നൽകി.ഒരു കമ്മറ്റി ഇതിനായി രൂപികരിച്ച് ജില്ലയിൽ പ്രത്യേക ചികിത്സ വേണ്ട ആനകളെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും.

vachakam
vachakam
vachakam
TRENDING NEWS
RELATED NEWS