വാക്​സിനെടുക്കാത്ത അ​ധ്യാ​പ​ക​രെ മെഡിക്കൽ ബോർഡ് പരിശോധിക്കും 

NOVEMBER 29, 2021, 7:09 AM

കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​​ത്ത​തി​ന്​ അ​ധ്യാ​പ​ക​ർ നി​ര​ത്തു​ന്ന കാ​ര​ണം പ​രി​ശോ​ധി​ക്കാ​ൻ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ബോ​ർ​ഡ്​ രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന്​ ശു​പാ​ർ​ശ. സർക്കാർ ഇ​തു​സം​ബ​ന്ധി​ച്ച്​ വൈ​കാ​തെ തീ​രു​മാ​ന​മെ​ടുക്കും. അ​യ്യാ​യി​ര​ത്തി​ല​ധി​കം അ​ധ്യാ​പ​ക​ർ വാ​ക്​​സി​ൻ എ​ടു​ത്തി​ട്ടി​ല്ലെ​ന്നാണ്​ ക​ണ​ക്ക്​. 

വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​തി​രി​ക്കാ​ൻ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കാ​ര​ണ​ങ്ങ​ൾ പ​റ​യു​ന്ന വരു​ടെ പ്ര​ശ്​​നം പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ബോ​ർ​ഡ്​ രൂ​പ​വ​ത്​​ക​രി​ച്ച്​ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ ആവശ്യപ്പെട്ട് പൊ​തു​വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ്​ ഹ​നീ​ഷ്​ ആണ് ശുപാ​ർ​ശ ന​ൽ​കി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ​കോ​വി​ഡ്​ വി​ദ​ഗ്​​ധ​സ​മി​തി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് മു​ഖ്യ​മ​ന്ത്രി തീ​രു​മാ​ന​മെ​ടു​ക്കും. 

ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളു​ള്ളവർ​ക്ക്​ ഇ​ള​വ്​ ന​ൽ​കും. എ​ന്നാ​ൽ അ​തി​ലേ​റെ അ​ധ്യാ​പ​ക​ർ ബോ​ധ​പൂ​ർ​വം വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ൽ വി​മു​ഖ​ത കാ​ണി​ക്കു​ന്നു​ണ്ടെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ഈ  ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ്​ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേ​ശം. 

vachakam
vachakam
vachakam

അതേസമയം കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​യാ​ണ് സ​ർ​ക്കാ​റി​ന് മു​ഖ്യമെന്ന്​  പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പറഞ്ഞു. ഇ​ത് മു​ൻ​നി​ർ​ത്തി​യാ​ണ് സ്കൂ​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി​യ​ത്. സ്കൂ​ളു​ക​ളി​ൽ മാ​ർ​ഗ​രേ​ഖ​യു​ടെ ലം​ഘ​നം അ​നു​വ​ദി​ക്കി​ല്ല.  

ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ മൂ​ലം വാ​ക്സി​നെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രു​മു​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം ശാ​സ്ത്രീ​യ​മാ​യി ബോ​ധ്യ​പ്പെ​ടു​ത്ത​ണം. കോ​വി​ഡ് വാ​ക്സി​നെ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക​ർ സ്കൂ​ളി​ൽ വ​രു​ന്ന​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ലെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.   

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam