വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വസ്ത്രംമാറുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

NOVEMBER 25, 2021, 10:44 AM

തിരുവനന്തപുരം: വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വസ്ത്രംമാറുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍.

കെ.എസ്.ആര്‍.ടി.സി ആറ്റിങ്ങല്‍ ഡിപ്പോയിലെ ഡ്രൈവര്‍ എം. സാബുവിനെയാണ്  വനിത ജീവനക്കാര്‍ ഉള്‍പെടുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വസ്ത്രംമാറുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചതിന്   അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

സാബു വീട്ടില്‍വെച്ച്‌ അടിവസ്ത്രം ധരിക്കുന്ന വിഡിയോ 35 വനിതാ ജീവനക്കാരടങ്ങുന്ന അംഗീകൃത സംഘടനയുടെ വാട്‌സാപ് ഗ്രൂപ്പില്‍ പങ്കുവെച്ചതായായിരുന്നു പരാതി.

vachakam
vachakam
vachakam

നെടുമങ്ങാട് ഇന്‍സ്പെക്ടര്‍ ബി. ഗിരീഷ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സാബുവിനെതിരെ നടപടിയെടുത്തത്.

ഇയാള്‍ വര്‍ക്കിങ് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലാണ് ജോലി ചെയ്ത്‌വരുന്നത്.

ജീവനക്കാരുടെ മക്കള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുപയോഗിക്കുന്ന ഫോണില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചത് കുടുംബങ്ങളില്‍ അവമതിപ്പുണ്ടാകുന്നതിനിടയാക്കിയെന്നാണ് റിപ്പോര്‍ട്ട്.

vachakam
vachakam
vachakam

സാബുവിന്റെ പ്രവൃത്തി അച്ചടക്കലംഘനവും ഗുരുതര സ്വഭാവദൂഷ്യവുമാണെന്ന് ഗവ. അഡീഷനല്‍ സെക്രട്ടറി മുഹമ്മദ് അന്‍സാരിയുടെ ഉത്തരവില്‍ പറയുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam