ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടമായി, ജപ്തി ഭീഷണി, 3.5 ലക്ഷം അടച്ച് സുരേഷ് ഗോപി

JULY 3, 2022, 2:24 PM

മലപ്പുറം: മൂന്ന് വര്‍ഷം മുമ്പുണ്ടായ ഉരുള്‍പ്പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട് ജപ്തി ഭീഷണി നേരിടുന്ന കര്‍ഷകന് കൈത്താങ്ങായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.

മലപ്പുറം കവളപ്പാറയ്ക്കടുത്ത് പാതാറിലെ കൃഷ്ണനാണ് (79) സഹായഹസ്തമെത്തിയത്. വീട് ഉള്‍പ്പെടുന്ന 25 സെന്റ് ഭൂമിയുടെ ജപ്തി ഭീഷണി ഒഴിവാക്കാന്‍ സുരേഷ് ഗോപി ഇന്നലെ മൂന്നര ലക്ഷം രൂപ ബാങ്കിലടച്ചു.

കൃഷ്ണനും കുടുംബവും ജീവിതകാലം മുഴുവന്‍ സമ്പാദിച്ചതെല്ലാം ഉരുളെടുത്തു. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ വീട് ഉള്‍പ്പെടെ ജപ്തി ഭീഷണിയിലായി.

vachakam
vachakam
vachakam

കൃഷ്ണന്റെ ദുരിതം അറിഞ്ഞ സുരേഷ് ഗോപി നിലമ്പൂര്‍ ഹൗസിങ് സഹകരണ സൊസൈറ്റിയിലെ ജപ്തി ഒഴിവാക്കാനുള്ള നടപടി എടുക്കുകയായിരുന്നു.

സുരേഷ് ഗോപിയുടെ ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റ് മൂന്നരലക്ഷം രൂപ ഉടന്‍തന്നെ നിക്ഷേപിച്ചു. ഇതോടെ കൃഷ്ണന്റെ മൂന്നരലക്ഷം രൂപയുടെ ബാധ്യത തീരുകയും വീടിന്റെ ജപ്തി ഒഴിവാകുകയും ചെയ്തു. കടബാധ്യതകള്‍ ഒഴിവായതോടെ കൃഷ്ണനും കുടുംബവും സുരേഷ് ഗോപിയ്ക്ക് നന്ദി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam