പാളം മുറിച്ച് കടക്കുന്നതിനിടെ റെയില്‍വേ റിപ്പയര്‍ വാന്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

AUGUST 12, 2022, 4:39 PM

കൊച്ചി. അങ്കമാലി റെയില്‍വേ സ്റ്റേഷില്‍ പാളം മുറിച്ച് കടക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ വിദ്യാര്‍ഥിനി റെയില്‍വേ റിപ്പയര്‍ വാന്‍ തട്ടിമരിച്ചു. അങ്കമാലി സ്വദേശിനി അനു സാജനാണ് മരിച്ചത്.

ആലുവ ഭാഗത്തു നിന്ന് ട്രയില്‍ വരുന്നത് കണ്ട് അടുത്ത ട്രീക്കിലേക്ക് മാറുവാന്‍ ശ്രമിക്കുന്നതിനിടെ ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന റെയില്‍വേ റിപ്പയര്‍ വാന്‍ ഇടിക്കുകയായിരുന്നു. ഇടിയേറ്റ് തെറിച്ചുവീണ അനു സാജന് ഗുരുതരമായ പരിക്കേറ്റു.

അങ്കമാലി മോണിങ് സ്റ്റാര്‍ കോളേജിലെ വിദ്യാര്‍ഥിനിയാണ് അനു സാജന്‍. മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ബസിറങ്ങുന്ന വിദ്യാര്‍ഥികല്‍ റെയില്‍വേ ട്രാക്ക് കുറുകെ കടന്ന് കോളേജിലേക്ക് പോകുന്നത്. കുറച്ച് നാള്‍ മുന്‍പും സമാന രീതിയില്‍ അപകടം നടന്നിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam