വിദ്യാർത്ഥിനിയായ മകളോട് ബസില്‍ വച്ച്‌ മോശമായി പെരുമാറി; കണ്ടക്ടറുടെ മൂക്കിൻ്റെ പാലം അടിച്ചു തകർത്ത് അമ്മ 

JUNE 22, 2024, 7:27 AM

പത്തനംതിട്ട: സ്കൂള്‍ വിദ്യാർത്ഥിനിയായ മകളോട് ബസില്‍ വച്ച്‌ മോശമായി പെരുമാറിയ കണ്ടക്ടറുടെ മൂക്കിൻ്റെ പാലം അമ്മ അടിച്ചു തകർത്തതായി റിപ്പോർട്ട്. പത്തനംതിട്ട ഏനാത്താണ് സംഭവം ഉണ്ടായത്. ബസ് കണ്ടക്ടറായ 59 കാരൻ രാധാകൃഷ്ണപിള്ളയുടെ മൂക്കിൻ്റെ പാലമാണ് പെണ്‍കുട്ടിയുടെ അമ്മ അടിച്ചുതകർത്തത്.

ബസില്‍ വെച്ച്‌ നേരിട്ട ദുരനുഭവം മകള്‍ പറഞ്ഞതറിഞ്ഞാണ് അമ്മ എത്തിയത്. തുടർന്ന് ബസ് കണ്ടക്ടർ രാധാകൃഷ്ണപിള്ളയുടെ മുഖത്ത് അടിക്കുകയായിരുന്നു. അടൂർ മുണ്ടപ്പള്ളി സ്വദേശിയാണ് അടിയേറ്റ് മൂക്കിൻ്റെ പാലം തകർന്ന രാധാകൃഷ്ണ പിള്ള. ഇയാള്‍ക്ക് എതിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോയ പ്ലസ് ടു വിദ്യാർത്ഥിനിയോടാണ് പ്രതി സ്വകാര്യ ബസില്‍ വച്ച്‌ അപമര്യാദയായി പെരുമാറിയത്. ബസിറങ്ങിയ ഉടൻ പെണ്‍കുട്ടി അമ്മയെ ഫോണില്‍ വിളിച്ച്‌ വിവരം പറഞ്ഞു. ഉടനെ സ്ഥലത്തെത്തിയ അമ്മ തൊട്ടടുത്ത കടയില്‍ പ്രതിയെ കണ്ട് കാര്യം ചോദിച്ചു. വാക്കുതർക്കത്തിനൊടുവില്‍ പ്രതി അമ്മയെ ആക്രമിക്കാൻ ശ്രമിച്ചപ്പോള്‍ ഇവർ മർദ്ദിച്ചെന്നാണ് പുറത്തു വരുന്ന വിവരം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam