പ്രതിപക്ഷ സമരങ്ങൾക്കെതിരെ രൂക്ഷമായി  വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

SEPTEMBER 15, 2020, 9:04 PM

തിരുവനന്തപുരം:പ്രതിപക്ഷ സമരങ്ങൾക്കെതിരെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി  വിജയൻ. സമരാഭാസമാണ് സമരത്തിന്റെ പേരിൽ സംസ്ഥാനത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

ജനപ്രതിനിധികളും ഇത്തരം നീക്കങ്ങളിൽ  ഉണ്ടെന്നത് നിസാരകാര്യമല്ല.

കോവിഡ് നാട്ടിൽ മുഴുവൻ  പരത്താനുള്ള ശ്രമങ്ങൾ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രോഗവ്യാപനത്തിന്റെ തോത് ഇന്നത്തെ അവസ്ഥയിൽ വർധിപ്പിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. എന്നാൽ, രോഗവ്യാപനം വർധിപ്പിക്കാനുള്ള രാഷ്ട്രീയ ഇടപെടൽ വലിയതോതിൽ ഉണ്ടാകുന്നു. രോഗം പടർത്താനുള്ള വഴികൾ തുറക്കാൻ നേരിട്ടുള്ള ശ്രമങ്ങൾ നടക്കുന്നു. എല്ലാ പരിധികളും വിട്ടുള്ള നീക്കങ്ങൾ ഇക്കാര്യത്തിൽ ഉണ്ടാകുന്നത് നിർഭാഗ്യകരമാണ്.

vachakam
vachakam
vachakam

കോവിഡ് പ്രതിരോധത്തിന് സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ സമൂഹത്തിനാകെ അറിയാം. എന്നാൽ പ്രതിപക്ഷം തലസ്ഥാനമടക്കം പല കേന്ദ്രങ്ങളിലും  കോവിഡ് പ്രതിരോധം അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമം നടത്തുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്നതിനെ സമരമെന്നല്ല യഥാർഥത്തിൽ വിളിക്കേണ്ടത്. കോവിഡ് പ്രതിരോധത്തിൽ ശ്രദ്ധിക്കേണ്ട സമയത്ത് കോവിഡ് വ്യാപനത്തിന് ഇടയാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നത് ദയനീയമായ അവസ്ഥയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

TRENDING NEWS
RELATED NEWS