മന്ത്രിക്കസേരകള്‍ക്ക് വേണ്ടി ഘടകകഷികള്‍ കടിപിടി കൂടിയും വിലപേശിയും സമയം പാഴാക്കുന്നു

MAY 11, 2021, 4:17 PM

കോവിഡ് എന്ന മഹാമാരി മൂലം വളരെ ഭീതിദനവും ഉല്‍ക്കണ്ഠാജനകവുമായ സംഭവവികാസങ്ങളിലൂടെ സംസ്ഥാനം കടന്നുപോകുമ്ബോള്‍ മന്ത്രിക്കസേരകള്‍ക്ക് വേണ്ടി ഘടകകഷികള്‍ കടിപിടി കൂടിയും വിലപേശിയും സമയം പാഴാക്കുന്നുവെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

ഫെയിസ്ബൂക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :-

കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ഭരണകക്ഷിക്ക് നാളിതുവരെ ഒരു മന്ത്രിസഭ രൂപീകരിച്ച്‌ ഭരണ നിര്‍വ്വഹണം നടത്താന്‍ കഴിയാത്തത് ജനവഞ്ചനയാണ്.കോവിഡ് മഹാമാരിയുടെ അതിരൂക്ഷമായ പ്രത്യാഘാതങ്ങളില്‍പ്പെട്ട് ജനസമൂഹം കഷ്ടനഷ്ടങ്ങള്‍ സഹിക്കുമ്ബോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ട മന്ത്രിമാര്‍ ആരും അധികാരമേല്‍ക്കാത്തതും കസേരകള്‍ ഒഴിഞ്ഞു കിടക്കുന്നതും ഖേദകരമാണ്.

vachakam
vachakam
vachakam

തിരഞ്ഞെടുപ്പിന് ശേഷം ബംഗാള്‍ , ആസാം , തമിഴ് നാട് , പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളില്‍ മന്ത്രിസഭ അധികാരമേറ്റ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ സര്‍ക്കാരുണ്ടായി. കേരളത്തില്‍ മാത്രം ഫലം പ്രഖ്യാപിച്ച്‌ നീണ്ട 18 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭ അധികാരമേല്‍ക്കാന്‍ പോകുന്നത്. വളരെ ഭീതിദവും ഉല്‍ക്കണ്ഠാജനകവുമായ സംഭവവികാസങ്ങളിലൂടെ സംസ്ഥാനം കടന്നുപോകുമ്ബോള്‍ മന്ത്രിക്കസേരകള്‍ക്ക് വേണ്ടി ഘടകകഷികള്‍ കടിപിടി കൂടിയും വിലപേശിയും സമയം പാഴാക്കുന്നു. കഴിവതും വേഗം അധികാരമേറ്റ് പ്രശ്ന പരിഹാരത്തിന് സത്വര നടപടികള്‍ കൈക്കൊള്ളുകയാണ് അടിയന്തിരാവശ്യം.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam