പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്റെ വി​ദേ​ശ​യാ​ത്ര​ക​ളു​ടെ എ​ണ്ണം​ തെ​റ്റാ​ണെ​ന്ന്​  ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റ്

FEBRUARY 23, 2021, 12:29 PM

തി​രു​വ​ന​ന്ത​പു​രം:സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്റെ വി​ദേ​ശ​യാ​ത്ര​ക​ളു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്​ അ​ദ്ദേ​ഹ​ത്തി​ന്റെ ഓഫി​സ്​ ന​ൽ​കി​യ ക​ണ​ക്ക്​ തെ​റ്റാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കി ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റ്. 11 വി​ദേ​ശ​യാ​ത്ര​ക​ളാ​ണ്​ അ​ദ്ദേ​ഹം ന​ട​ത്തി​യ​തെ​ന്നാ​ണ്​ സ്പീ​ക്ക​റു​ടെ ഓ​ഫി​സ് ക​ഴി​ഞ്ഞ​മാ​സം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഇ​തി​ൽ ഭൂ​രി​പ​ക്ഷ​വും ഔദ്യോഗിക  യാ​ത്ര​ക​ളാ​യി​രു​ന്നെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, 21 ത​വ​ണ സ്പീ​ക്ക​ര്‍ യു.​എ.​ഇ​യി​ലെ​ത്തി​യി​രു​ന്നെ​ന്നാ​ണ്​ അ​വി​ട​ത്തെ ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റ് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ധ​ന​രാ​ജ്​ സു​ഭാ​ഷ്​ എ​ന്ന വ്യ​ക്തി ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ ഈ മാ​സം 18 നാ​ണ്​ ​ദു​ബൈ കോ​ൺ​സു​ലേ​റ്റ്​ ജ​ന​റ​ൽ ഓഫ്​ ഇ​ന്ത്യ​യു​ടെ ഓഫി​സി​ൽ നി​ന്ന്​ ഇ​ത്​ സം​ബ​ന്ധി​ച്ച മ​റു​പ​ടി ന​ൽ​കി​യ​ത്. 21 ത​വ​ണ യു.​എ.​ഇ​യി​ലെ​ത്തി​യ പി. ​ശ്രീ​രാ​മ​കൃഷ്​​ണ​ൻ മൂ​ന്നു ത​വ​ണ മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പോ​കാ​നാ​ണ്​ ദു​ബൈ​യി​ലെ​ത്തി​യ​തെ​ന്നും ​വി​വ​രാ​വ​കാ​ശ രേ​ഖ വ്യ​ക്ത​മാ​ക്കു​ന്നു.

11 വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യ​തി​ൽ ഒ​​മ്പ​തെ​ണ്ണം ഔദ്യോഗിക സ​ന്ദ​ർ​ശ​ന​മാ​യി​രു​ന്നെ​ന്നാ​യി​രു​ന്നു സ്​​പീ​ക്ക​റു​ടെ വി​ശ​ദീ​ക​ര​ണം. 2016ല്‍ ​ചു​മ​ത​ല​യേ​റ്റ​ശേ​ഷം ഒ​മ്പ​ത്​ ത​വ​ണ ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ന്നു. ല​ണ്ട​ന്‍, ഉ​ഗാ​ണ്ട എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഓരോ ത​വ​ണ​യും. പ​തി​നൊ​ന്നി​ല്‍ ര​ണ്ടു​ത​വ​ണ സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​നാ​ണ് പോ​യ​തെ​ന്നും അ​തി​ന്റെ തു​ക കൈ​യി​ല്‍നി​ന്ന് ചെ​ല​വാ​ക്കി​യെ​ന്നും വി​വ​രാ​വ​കാ​ശ​രേ​ഖ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam