തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശോഭന ജോര്‍ജ്

FEBRUARY 21, 2021, 12:35 PM

ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ്. ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കും. ഇടത് മുന്നണിയില്‍ ഉറച്ച് നില്‍ക്കുമെന്നും ശോഭന ജോര്‍ജ് പറഞ്ഞു.

എംഎല്‍എ ആയിരുന്നതിനേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ വ്യക്തികളുമായി കൂടുതല്‍ ഇടപെടാനും മനസിലാക്കാനും സാധിക്കുന്നുണ്ട്. ചെങ്ങന്നൂരിലെ വികസന പ്രവര്‍ത്തനങ്ങള്‍ പാതിവഴിയിലാണെന്നും പൂര്‍ത്തികരിക്കാന്‍ സജി ചെറിയാന്‍ വിജയിക്കണമെന്നും അവര്‍ പറഞ്ഞു.

ഇടത് മുന്നണിക്ക് തുടര്‍ഭരണം ഉണ്ടാകുമെന്നും ശോഭന ജോര്‍ജ്. തനിക്ക് പദവിയില്‍ നല്ല പിന്തുണയുണ്ടെന്നും തൃപ്തയാണെന്നും ശോഭന ജോര്‍ജ് പറഞ്ഞു. ഖാദി ബോര്‍ഡിനെ പരിഷ്‌കരിക്കാന്‍ സാധിച്ചുവെന്നും ശോഭന ജോര്‍ജ് വ്യക്തമാക്കി.

vachakam
vachakam
vachakam

English Summary: shobhana george, assembly elections 2021

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam