സിദ്ദിഖിന്റെ മൃതദേഹത്തിന് 7 ദിവസത്തെ പഴക്കം: കൊലയ്ക്ക് കാരണം വ്യക്തി വിരോധമെന്ന് സംശയിക്കുന്നതായി പൊലീസ് 

MAY 26, 2023, 11:04 AM

പാലക്കാട് : ഹോട്ടലുടമയായ സിദ്ദിഖിന്റെ കൊലപാതകം നടന്നത് മെയ് 18നും 19നും ഇടയിലെന്ന് മലപ്പുറം എസ് പി സുജിത്ത് ദാസ്. കൊലയ്ക്ക് കാരണം വ്യക്തി വിരോധമെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

കൊല നടത്തിയ ശേഷം പ്രതികൾ ട്രെയിനിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇവരെ ചെന്നൈയിൽ വച്ച് റെയിൽവെ പൊലീസ് ആണ് പിടികൂടിയത്. പ്രതികളെ ഉടനെ കേരളത്തിലെത്തിക്കും. 

അതേസമയം അട്ടപ്പാടിയിൽ നിന്ന് ലഭിച്ച പെട്ടിയിലെ മൃതദേഹം പുറത്തെടുത്തു. മൃതദേഹത്തിന് ഏഴ് ​ദിവസത്തെ പഴക്കമുണ്ട്.

vachakam
vachakam
vachakam

മൊബൈലും സിസിടിവിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയും ചില സാക്ഷികളിൽ നിന്ന് ലഭിച്ച വിവരങ്ങളിലൂടെയുമാണ് മൃതദേഹം അട്ടപ്പാടിയിൽ നിന്ന് കണ്ടെത്താനായത്. 

ഫർഹാനയുടെ സുഹൃത്ത് ചിക്കു എന്ന ആഷിഖിനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മൃതദേഹം എവിടെയെന്ന് വ്യക്തമായി അറിയാമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അട്ടപ്പാടി ചുരത്തിൽ പരിശോധന നടത്തിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam