ഷീറോ; ഹരിതയിൽ നിന്ന് പുറത്തായവർ പുതിയ സംഘടനയിൽ

JANUARY 26, 2022, 8:27 AM

കോഴിക്കോട്: മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ ഹരിതയിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെ നേതൃത്വത്തിൽ പുതിയ സന്നദ്ധ സംഘടന രൂപീകരിച്ചു.

ഷീറോ എന്ന പേരിലാണ് സംഘടന നിലവിൽ വന്നത്. സന്നദ്ധ സംഘടയുടെ ഭരണസമിതിയിലെ ഏഴ് പേരിൽ അഞ്ച് പേരും ഹരിത മുൻ ഭാരവാഹികളാണ്.

വ്യത്യസ്ത രാഷ്‌ട്രീയ പാർട്ടിയിൽ ഉള്ളവർ സംഘടനയുടെ ഭാഗമാണ്. ഒരു രാഷ്‌ട്രീയ പാർട്ടിയുടെയും കീഴിലല്ല സംഘടന രജിസ്റ്റർ ചെയ്തതെന്നും സ്ത്രീകളുടെ കുട്ടികളുടെയും ഉന്നമനമാണ് ലക്ഷ്യമെന്നുമാണ് ഭാരവാഹികൾ പറയുന്നത്.

vachakam
vachakam
vachakam

ഹരിത മുൻ പ്രസിഡന്റ് മുഫീദ തെസ്നിയാണ് സംഘടനയുടെ ചെയർപേഴ്സൺ. സോഷ്യോളജി, സോഷ്യൽ വർക്ക്, സൈക്കോളജി തുടങ്ങിയ വിഷയങ്ങളിൽ പ്രവർത്തന പരിചയമുള്ളവരാണ് സംഘടനയിൽ അംഗങ്ങളാകുന്നത് എന്നും ഷീറോ ഭാരവാഹികൾ വ്യക്തമാക്കി.

ഹരിതയിലെ വിദ്യാർത്ഥിനി നേതാക്കളെ എംഎസ്എഫ് നേതാവ് പികെ നവാസ് അധിക്ഷേപിച്ചുവെന്നാരോപിച്ചാണ് അംഗങ്ങൾ രംഗത്തെത്തിയത്. തുടർന്ന് സംഘടനയിൽ അനുഭവിക്കുന്ന പ്രശ്‌നങ്ങളും വനിതാ അംഗങ്ങൾ പത്രസമ്മേളനത്തിൽ തുറന്നു പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇവർ കൂട്ടത്തോടെ രാജിവെച്ച് പുറത്തിറങ്ങിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam