കോഴിക്കോട്:വടകരയിലെ എല്‍.ജെ.ഡി സ്ഥാനാര്‍ഥി പട്ടികയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസ് ഇടം പിടിച്ചു. ഏഴ് പേരുടെ പട്ടിക മണ്ഡലം കമ്മിറ്റി പാര്‍ലമെന്റ് കമ്മിറ്റിക്ക് കൈമാറി. മൂന്ന് മണ്ഡലങ്ങളിലെയും എല്‍.ജെ.ഡി സ്ഥാനാര്‍ഥികളെ പത്താം തിയതി തീരുമാനിക്കും.
വടകരയില്‍ സ്ഥാനാര്‍ഥി മോഹവുമായി ഏഴുപേര്‍ രംഗത്തുണ്ട്. അപ്രതീക്ഷിതമായി അവസാന നിമിഷം ഷെയ്ഖ് പി. ഹാരിസ് ഇടം പിടിച്ചുവെന്നതാണ് ശ്രദ്ധേയം. ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്റെ പേരിനൊപ്പം ഷെയ്ഖ് പി. ഹാരിസിനെയും സജീവമായി പരിഗണിക്കുന്നുണ്ടന്നാണ് സൂചന.
മുന്‍ എം.എല്‍.എ എം.കെ പ്രേംനാഥ്,എം.കെ ഭാസ്കരന്, ഇ.പി ദാമോദരന്‍ മാഷ്,പി.പി രാജന്,സലീം മടവൂര്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റ് പേരുകള്‍. വടകരക്ക് പുറമേ കൂത്തുപറമ്പ്,കല്‍പ്പറ്റ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയും പത്തിന് തീരുമാനിക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1