വടകരയിൽ സിപിഎമ്മിന് തിരിച്ചടി; മുതിർന്ന നേതാവ്  ആർഎംപിയില്‍

AUGUST 12, 2022, 9:22 AM

കോഴിക്കോട്: വടകര മേഖലയിലെ മുതിർന്ന സി പി എം നേതാവ് എംപി കണാരന്‍ ആർ എം പിയില്‍ ചേർന്നു. ആർ എം പി ഐ സംസ്ഥാന സെക്രട്ടറി എൻ വേണുവിൽ നിന്നുമാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു.

വീട്ടില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. അഭിവക്ത കമ്യൂണിസ്റ്റ് പാർട്ടിയിലും തുടർന്ന് 1964ൽ സി പി എം രൂപീകൃതമായ വർഷം മുതൽ പാർട്ടി അംഗവുമായിരുന്ന എംപി കണാരന്‍. ദീർഘകാലമായി സി പി എമ്മുമായി അകന്ന് നില്‍ക്കുകയായിരുന്നു.

ടി പി ചന്ദ്രശേഖരന്റെ വധത്തോടെ സി പി എമ്മുമായി കൂടുതൽ അകന്നു. ഒടുവിൽ 77ാം ജന്മദിന ദിവസം സി പി എമ്മുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് ആർ എം പി ഐയിൽ ചേരാന്‍ തീരുമാനിക്കുകയായിരുന്നു.

vachakam
vachakam
vachakam

അതേസമയം, നിരവധിപേർ ഇതുപോലെ ആ പാർട്ടിക്കകത്തു വീർപ്പുമുട്ടി കഴിയുകയാണ്, സാവധാനം അവരെല്ലാം ആർ എം പി ഐ യുടെ ഭാഗമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായി കെകെ രമ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

കെകെ രമയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

അഭിവക്ത കമ്യൂണിസ്റ്റ് പാർട്ടിയിലും തുടർന്ന് 1964ൽ സി പി എം രൂപീകൃതമായ വർഷം മുതൽ പാർട്ടി അംഗവുമായിരുന്ന വടകരയിലെ മുതിർന്ന സി പി എം നേതാവായിരുന്ന എം.പി കണാരേട്ടൻ ഇനിമുതൽ ആർ എം പി ഐയിൽ ചേർന്നു പ്രവർത്തിക്കും. ബുധനാഴ്ച അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ ആർ എം പി ഐ സംസ്ഥാന സെക്രട്ടറി എൻ.വേണുവിൽ നിന്നും അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam