കൊച്ചി: സൂപ്പര്‍ബൈക്കില്‍ നമ്പര്‍പ്ലേറ്റ് ഊരിമാറ്റി പാഞ്ഞ യുവാവിനെ മോട്ടോര്‍വാഹന വകുപ്പ് പിടികൂടി. ബൈക്കിലുണ്ടായിരുന്ന ഇന്‍സ്റ്റഗ്രാം ഐ ഡി ആണ് തുമ്പായത്.
കാമറകളില്‍ പെടാതെയും വാഹനപരിശോധനയ്ക്ക് കൈകാണിച്ചാല്‍ നിര്‍ത്താതെയും പാഞ്ഞ ബൈക്കിന്റെ ചിത്രം പകര്‍ത്തിയാണ് ഉദ്യോഗസ്ഥര്‍ വാഹന ഉടമയെ വലയിലാക്കിയത്.
ഇന്‍സ്റ്റഗ്രാം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വാഹന ഉടമയായ യുവാവിനെ മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി.
നമ്പര്‍പ്ലേറ്റുകളില്ലാത്ത വാഹനം പിടികൂടിയാല്‍ നേരിട്ട് കോടതിയിലേക്ക് കൈമാറണമെന്നാണ് ചട്ടം. ഇതനുസരിച്ച് ബൈക്ക് കോടതിക്ക് വിട്ടിരിക്കുകയാണ്. കോടതി വിധിക്കുന്ന ശിക്ഷയ്ക്കുശേഷമേ വാഹനം വിട്ടുകിട്ടൂ.
അഴിച്ചുമാറ്റാന്‍ കഴിയാത്തവണ്ണം സ്ഥിരമായി ഘടിപ്പിക്കുന്ന അതീവസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ പൊട്ടിച്ചെടുത്ത് യുവാക്കള്‍ പായുന്നെന്ന പരാതിയെത്തുടര്‍ന്നാണ് അധികൃതര്‍ പരിശോധന കടുപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്