സരിത എസ് നായര്‍ ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍

APRIL 17, 2021, 12:15 PM

തിരുവനന്തപുരം: സരിത എസ് നായര്‍ ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍. സിപിഎം പഞ്ചായത്തംഗമായ ആനാവൂര്‍ കോട്ടയക്കല്‍ പാലിയോട് വാറുവിളാകത്ത് പുത്തന്‍വീട്ടില്‍ ടി രതീഷ് (32) ആണ് അറസ്റ്റിലായത്.രണ്ടാം പ്രതിയായ ഷാജുവിനായി തെരച്ചില്‍ ശക്തമാണ്. നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡില്‍ എടുത്ത രതീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുന്നത്തുകാല്‍ പഞ്ചായത്തിലെ പാലിയോട് വാര്‍ഡ് അംഗമാണ് രതീഷ്.

ബെവ്കോ, കെറ്റിഡിസി എന്നിവടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പത്തോളം യുവാക്കളില്‍ നിന്ന് 25 ലക്ഷത്തോളം രൂപ തട്ടിയെന്നായിരുന്നു കേസ്. രതീഷും, രണ്ടാം പ്രതി ഷാജു പാലിയോടും ചേര്‍ന്നാണ് ജോലി വാഗ്ദാനം ചെയ്തു ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങിയത്.യുവാക്കളില്‍ നിന്ന് പിരിച്ചെടുത്ത തുക കൂട്ടുപ്രതിയായ ഷാജു പാലിയോട് വഴി സരിതയ്ക്ക് കൈമാറിയതായി ഇയാള്‍ സമ്മതിച്ചതായി നെയ്യാറ്റിന്‍കര പോലീസ് പറഞ്ഞു.

സരിത എസ് നായര്‍ തങ്ങളെ വിളിച്ച ഫോണ്‍ കോളിന്റെ ശബ്ദ സന്ദേശവും പരാതിക്കാര്‍ പൊലീസിന് കൈമാറിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ജോലി നല്‍കാമെന്ന് കാണിച്ച്‌ ഇരുവരില്‍ നിന്നും പണം കൈപറ്റിയത്. ഇരുവര്‍ക്കും പ്രതികള്‍ വ്യാജ നിയമന ഉത്തരവും കൈമാറിയിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam