തിരുവനന്തപുരം: ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്കാരം നിരസിച്ചെന്ന വിമര്‍ശനങ്ങള്‍ക്കിടെ വിശദീകരണവുമായി സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്.
വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയും ഹോമിന് അവാര്‍ഡ് കൊടുക്കാത്തതും തമ്മില്‍ ബന്ധമില്ലെന്ന് മന്ത്രി പറഞ്ഞു. എല്ലാ സിനിമകളും കണ്ടു എന്നാണ് ജൂറി പറഞ്ഞത്. മികച്ച നിലയിലെ പരിശോധനയാണ് നടന്നതെന്നും സജി ചെറിയാന് പ്രതികരിച്ചു.
ജൂറി ഹോം സിനിമ കണ്ടില്ലെന്ന് ഉറപ്പാണെന്ന ഇന്ദ്രന്‍സിന്റെ പ്രസ്താവനയോടും മന്ത്രി പ്രതികരിച്ചു. ഇന്ദ്രന്‍സിന് തെറ്റിദ്ധാരണതുണ്ടായതാവാം.
സിനിമ പൂര്‍ണമായും കണ്ടു. സിനിമ നല്ലതോ മോശമോ എന്നു പറയേണ്ടത് ഞാന്‍ അല്ല. ജൂറിക്ക് പരമാധികാരം കൊടുത്തിതിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അവാര്‍ഡ് നിര്ണായത്തിനെതിരായ കോണ്‍ഗ്രസ് വിമര്‍ശനത്തിനും സജി ചെറിയാന് മറുപടി നല്കി. നന്നായി അഭിനയിച്ചവര്‍ക്കല്ലേ കൊടുക്കാന്‍ കഴിയൂ?. കോണ്ഗ്രസസുകാര് നന്നായി അഭിനയിച്ചാല്‍ അടുത്ത വര്‍ഷം പരിഗണിക്കാം. അതിനായി പ്രത്യേക ജൂറിയെ വെക്കാമെന്നും മന്ത്രി പരിഹസിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്