RBI ഓഫീസിൽ അറ്റൻഡർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

FEBRUARY 26, 2021, 9:29 PM

ന്യൂഡൽഹി:റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസിൽ അറ്റൻഡൻറ്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 841 ഒഴിവുകളാണുള്ളത്. കേരളത്തിലും ഒഴിവുകളുണ്ട്. പത്താം ക്ലാസ് ആണ് അപേക്ഷിക്കുവാനുള്ള യോഗ്യത. ഓൺലൈനായി അപേക്ഷിക്കുക. ശമ്പളം: 26,508 രൂപ.

മാർച്ച് 15 വരെയാണ് അപേക്ഷകൾ അയക്കുവാൻ അവസരം.അപേക്ഷാ ഫേസ് 450 രൂപയാണ്, സംവരണ വിഭാഗക്കാർ 50 രൂപ ഫീസ് അടച്ചാൽ മതിയാകും.ഡെബിറ്റ് കാർഡ് ക്രെഡിറ്റ് കാർഡ് നേടി ബാങ്കിങ് മുതലായ സേവനമാണ് മുഖേനെ ഫീസ് അടയ്ക്കാവുന്നതാണ്. വിശദ വിവരങ്ങൾക്കും അപേക്ഷ അയക്കുന്നതിനുമായി www.rbi.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

പ്രായ പരിധി : 18 – 25 വയസ്. അപേക്ഷകർ 02/02/1996നു മുൻപോ 01/02/2003നു ശേഷമോ ജനിച്ചവർ ആകരുത്. എസ്.സി/ എസ്.ടി വിഭാഗത്തിന് 5 വയസും, ഒ.ബി.സിക്ക് 3 വയസും ഉയർന്ന പ്രായ പരിധിയിൽ ഇളവു ലഭ്യമാകും. മറ്റു സംവരണ വിഭാഗക്കാർക്കും ചട്ടപ്രകാരമുള്ള വയസ് ഇളവുകൾ ലഭ്യമാകും.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam