അനുപമയ്ക്ക് പിന്തുണയുമായി രമ്യ ഹരിദാസ് എംപി

OCTOBER 23, 2021, 5:25 PM

കൊച്ചി: നഷ്ടപ്പെട്ട കുഞ്ഞിനെ തിരികെ ലഭിക്കാനായി അനുപമ നടത്തുന്ന പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് രമ്യ ഹരിദാസ് എംപി. സ്വന്തം മക്കളെ വളർത്താനുള്ള താലോലിക്കാനുള്ള, സ്നേഹിക്കാനുള്ള ഒരമ്മയുടെ, ഒരു സ്ത്രീയുടെ സ്വാതന്ത്ര്യമാണ് അധികാരവും സ്വാധീനവുമുള്ള ഒരു കൂട്ടം ആളുകൾ അതിക്രൂരമായി നിഷേധിച്ചിരിക്കുന്നതെന്ന് രമ്യ ഹരിദാസ് എംപി പറഞ്ഞു. 

തന്റെ ജീവിതവും സമയവും മാറ്റിവെച്ച് പ്രവർത്തിച്ച കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയിൽ നിന്ന് ഒരു യുവതിക്ക് കിട്ടിയ ദുരനുഭവങ്ങളുടെ ബാക്കിപത്രമാണ് അനുപമ. ഇത്തരം അനീതികളെ ഒരു പുരോഗമന പ്രസ്ഥാനം പിന്താങ്ങുന്നു എന്നത് അങ്ങേയറ്റം ഖേദകരമാണെന്നും എംപി കൂട്ടിച്ചേർത്തു. 

രമ്യ ഹരിദാസ് എംപിയുടെ കുറിപ്പ്: 

vachakam
vachakam
vachakam

ഒരു ആയുസ്സിന്റെ പുണ്യം. നൊന്തു പ്രസവിച്ച സ്വന്തം കുട്ടിയെ, മുലയൂട്ടൽ പ്രായം പോലും പിന്നിടാത്ത കുരുന്നിനെ തന്നിൽ നിന്നും പറിച്ച് മാറ്റപ്പെട്ട ഒരമ്മ. അമ്മയുടെ സാമീപ്യം എപ്പോഴും ആവശ്യമുള്ള,പറക്കമുറ്റാത്ത ഒരു കുഞ്ഞ് ആരുടെയൊക്കെയോ പിടിവാശിയും അനാസ്ഥയും കൊണ്ട് അനാഥമാക്കപ്പെട്ടിരിക്കുന്നു. കേരളം ഇന്ന് ചർച്ച ചെയ്യുന്നത് ഇത്തരമൊരു അമ്മയെയും കുഞ്ഞിനെയും കുറിച്ചാണ്. 

അനുപമയോട് കാണിച്ച അനീതി മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. കുടുംബങ്ങളും സമൂഹവും എന്തിന്റെ പേരിൽ ഒറ്റപ്പെടുത്തിയാലും കൂടെ നിൽക്കേണ്ട സാമൂഹ്യ- രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവരെ ഒറ്റുകൊടുക്കാൻ പാടില്ലായിരുന്നു.. തന്റെ ജീവിതവും സമയവും മാറ്റിവെച്ച് പ്രവർത്തിച്ച കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയിൽ നിന്ന് ഒരു യുവതിക്ക് കിട്ടിയ ദുരനുഭവങ്ങളുടെ ബാക്കിപത്രമാണ് അനുപമ.. പുറത്ത് അറിഞ്ഞ ഒരു പേര്..പുറത്തറിയാത്ത എത്രയോ പേരുകൾ,കയ്പേറിയ ജീവിതങ്ങൾ.

 ഒരമ്മയുടെ അവകാശങ്ങൾ,സ്വന്തം മക്കളെ വളർത്താനുള്ള താലോലിക്കാനുള്ള, സ്നേഹിക്കാനുള്ള ഒരമ്മയുടെ, ഒരു സ്ത്രീയുടെ സ്വാതന്ത്ര്യമാണ് അധികാരവും സ്വാധീനവുമുള്ള ഒരു കൂട്ടം ആളുകൾ അതിക്രൂരമായി നിഷേധിച്ചിരിക്കുന്നത്.സ്വന്തം കുട്ടിയ്ക്ക് വേണ്ടി എത്രയോ നാളുകളായുള്ള ഒരമ്മയുടെ അന്വേഷണം എത്ര നിഷ്ഠൂരമായാണ് കബളിപ്പിച്ചും കള്ളം പറഞ്ഞും അധികാരസ്ഥാനത്തുള്ള പലരും അവഗണിച്ചത് . ഇത്തരം അനീതികളെ ഒരു പുരോഗമന പ്രസ്ഥാനം പിന്താങ്ങുന്നു എന്നത് അങ്ങേയറ്റം ഖേദകരമാണ്.

vachakam
vachakam
vachakam

 അനുപമയ്ക്ക് നീതി വേണം..സ്വന്തം രക്തത്തിൽ പിറന്ന കുട്ടിയെ തിരിച്ചു കിട്ടണം..ഗൂഢാലോചനകൾ നടത്തി,തെറ്റിദ്ധരിപ്പിച്ചവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം.ഒരു സ്ത്രീയും ഒരു അമ്മയും നമ്മുടെ മണ്ണിൽ കണ്ണീരണിഞ്ഞു കൂടാ..ഈ അനീതിക്കെതിരെ സമൂഹം ശബ്ദിക്കണം.


 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam