തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ബിവറേജസ് കോർപറേഷനിൽ സ്ഥിരപ്പെടുത്തിയ 426 ലേബലിംഗ് തൊഴിലാളികളിൽ പലരും യൂണിയൻ നേതാക്കളുടെ ബന്ധുക്കളാണെന്ന് റിപ്പോർട്ട് .
വയനാട്ടിൽ മാത്രം രണ്ട് യൂണിയൻ നേതാക്കളുടെ കുടുംബങ്ങളിൽ നിന്ന് 13 പേരെയാണ് ഒറ്റയടിക്ക് സ്ഥിരപ്പെടുത്തിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.ലാസ്റ്റ് ഗ്രേഡ് തസ്തികയ്ക്ക് സമാനമായ ശമ്പള സ്കെയിലിൽ ആണ് 2018ൽ ഇവരെ സ്ഥിരപ്പെടുത്തിയത്.
മദ്യക്കുപ്പികള്‍ക്ക് ലേബലൊട്ടിക്കാനുള്ള കരാര്‍ ജോലികൾക്കായി നിയോഗിച്ചിരുന്നത് വനിതകളുടെ കുടുംബശ്രീ പോലുള്ള സംഘടനകളെയായിരുന്നു. ഇത്തരത്തിൽ ജോലി ചെയ്തിരുന്നവരെയാണ് ഹൈക്കോടതി വിധിയുടെ മറവിൽ സ്ഥിരപ്പെടുത്തിയത്.
30 വര്‍ഷം ലേബല്‍ ഒട്ടിച്ചവരെ സ്ഥിരപ്പെടുത്തണമെന്നായിരുന്നു ഹൈക്കോടതി വിധി. എന്നാൽ ഇതിന്റെ മറവിൽ ഒരു വര്‍ഷം പോലും ജോലി ചെയ്യാത്തവരെ സ്ഥിരപ്പെടുത്തുകയായിരുന്നു. സംസ്ഥാനത്തെ 20 ബെവ്കോ വെയര്‍ ഹൗസുകളിലായാണ് ഇവർക്ക് നിയമനം നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്