കെ.എസ്.ഐ.ഡി.സി എൻ.പ്രശാന്തിനെ സംരക്ഷിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

FEBRUARY 25, 2021, 2:47 PM

പൂന്തുറ: ട്രോളർ നിർമാണ കരാറിൽ കെ.എസ്.ഐ.ഡി.സി എൻ.പ്രശാന്തിനെ സംരക്ഷിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അറിയാതെ എം.ഡിക്ക് 3000 കോടി രൂപയുടെ ട്രോളർ കരാർ ഒപ്പുവെക്കാനാവില്ലെന്നും പ്രശാന്തുമായി താൻ സംസാരിച്ചിട്ട് വർഷങ്ങളായെന്നും ചെന്നിത്തല പറഞ്ഞു.

പ്രശാന്തുമായി ഞാൻ സംസാരിച്ചിട്ടില്ല. അയാൾ എന്നോടും സംസാരിച്ചിട്ടില്ല. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടല്ലാതെ അയാൾക്ക് എങ്ങനെ ഒപ്പിടാൻ കഴിയും, പ്രതിപക്ഷ നേതാവ് പറഞ്ഞു.

മന്ത്രി മേഴ്സിക്കുട്ടിയമ്മ രാജിവെക്കണം, ഇഎംസിസി കരാറിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. മത്സ്യനയത്തിലെ ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടുളള 2, 9 വ്യവസ്ഥകൾ നീക്കണം. ഇഎംസിസിക്ക് പളളിപ്പുറത്ത് അനുവദിച്ച ഭൂമി റദ്ദാക്കണം തുടങ്ങി നാല് ആവശ്യങ്ങളാണ് പ്രതിപക്ഷ നേതാവ് മുന്നോട്ട് വെച്ചിരിക്കുന്നത്.

vachakam
vachakam
vachakam

ഇഎംസിസി കമ്പനി അധികൃതർ രണ്ടുവട്ടം മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. ഇഎംസിസിയുടെ സിഇഒ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഡിപിആർ തയ്യാറാക്കി നൽകിയത്.

2950 കോടി രൂപയുടെ ധാരണാപത്രം ഉണ്ടായതായി അറിയാത്ത മുഖ്യമന്ത്രി ആ കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്ന ആരോപണവും രമേശ് ചെന്നിത്തല ഉന്നയിച്ചു. ആഴക്കടൽ മത്സ്യബന്ധന പദ്ധതിയെപ്പറ്റി ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പൂന്തുറയിൽ സത്യാഗ്രസമരം നടത്തവെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam