ആഴക്കടൽ മത്സ്യബന്ധനകരാറിനെച്ചൊല്ലി സർക്കാരിനെതിരെ വീണ്ടും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ധാരണാപത്രത്തിലെ ഒരു ഭാഗം മാത്രമാണ് റദ്ദാക്കിയതെന്ന് ചെന്നിത്തല ആരോപിച്ചു. അസന്റിൽ ഒപ്പിട്ട ധാരണാപത്രം ഇപ്പോഴും നിലനിൽക്കുന്നു. പള്ളിപ്പുറത്ത് നൽകിയ 4 ഏക്കർ സ്ഥലവും തിരികെ വാങ്ങാൻ നടപടി ഇല്ല. മത്സ്യ നയത്തിൽ മാറ്റം വരുത്താനും നടപടി ഇല്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
28.2.2020 ഇൽ അസന്റിൽ വച്ച് ഒപ്പിട്ട ധാരണ പത്രം ഇപ്പോഴും നിലനിൽക്കുകയാണ്. 2018 ഏപ്രിലിൽ ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ന്യൂ യോർക്കിൽ വച്ച് ഇഎംസിസിയുമായി ചർച്ച നടത്തിയെന്നും ചെന്നിത്തല ആവർത്തിച്ചു. മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ചാണ് വിശദ പദ്ധതി രേഖ സമർപ്പിച്ചത് എന്നു ഇഎംസിസി തന്നെ പറഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പച്ചക്കള്ളമാണ്. ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ ഉള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. തെളിവുകൾ പുറത്തു വന്നപ്പോൾ കൂടുതൽ കള്ളങ്ങൾ മെനയുന്നു. ആഴക്കടൽ മൽസ്യ ബന്ധനത്തിന് ആസൂത്രിത നീക്കം ആണ് സർക്കാർ നടത്തിയത്. മൽസ്യ നയത്തിൽ വരുത്തിയ മാറ്റം പോലും ഇഎംസിസിയെ സഹായിക്കാനാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
Follow vachakam.com on Facebook (Facebook.com/vachakam), Twitter and Subscribe Vachakam.com's YouTube Channel (YouTube.com/vachakam).
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടു സംബന്ധിച്ച വാർത്തകൾ, നിങ്ങൾ എഴുതിയ കഥകൾ, കവിതകൾ, ലേഖനങ്ങൾ, മറ്റു രചനകൾ വാചകം.കോം -ൽ പ്രസിദ്ധീകരിക്കുന്നതിനായി [email protected] ലേക്ക് ഇമെയിൽ അയക്കുക.
വാചകം.കോം ആർട്ടിക്കിൾ, അനുഭവങ്ങൾ പാഠങ്ങൾ, കിഡ്സ് എന്നീ സെക്ഷനുകളിൽ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനങ്ങൾ, മറ്റു രചനകൾ എന്നിവയുടെ പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. ഇവയുടെ പകർപ്പവകാശo സംബന്ധിച്ചതോ, മറ്റു പരാതികളിലോ Vachakam Ltd കക്ഷി ആയിരിക്കുന്നതല്ല.