പഞ്ചാബ് നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

JULY 22, 2021, 8:50 AM

ഗുരുവായൂര്‍:പഞ്ചാബ് നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ദേവസ്വം പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിക്ഷേപിച്ച തുകയില്‍ 27.50 ലക്ഷം രൂപ കാണാതായ സംഭവത്തില്‍ ബാങ്ക് ക്ലാര്‍ക്ക് ഗുരുവായൂര്‍ പൂക്കോട് ആല്‍ക്കല്‍ ക്ഷേത്രത്തിനു സമീപം കൃഷ്ണകൃപയില്‍ പി.ഐ. നന്ദകുമാര്‍ (56) ആണ് അറസ്റ്റിലായത്. പ്രതിയെ ചാവക്കാട് കോടതി റിമാന്‍ഡ് ചെയ്തു.

ഇയാളുടെ വീട്ടില്‍നിന്നും 46,040 രൂപ കണ്ടെത്തി. പണം എടുത്തതു താനാണെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും ഇയാള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തു. ക്ഷേത്രത്തില്‍ സ്വര്‍ണം, വെള്ളി ലോക്കറ്റുകളുടെ വില്‍പനയില്‍ ലഭിക്കുന്ന തുക ദിവസവും ഉച്ചയ്ക്ക് നന്ദകുമാര്‍ ക്ഷേത്രത്തിലെത്തി ശേഖരിക്കും.

ബാങ്കില്‍ നിന്ന് സീല്‍ വച്ചുകൊണ്ടുവരുന്ന രസീതില്‍ ദേവസ്വം ഏല്‍പിക്കുന്ന തുകയെഴുതി ദേവസ്വത്തിനു നല്‍കും. എന്നാല്‍ ഈ പണം മുഴുവന്‍ ബാങ്കില്‍ നിക്ഷേപിക്കാതെ തിരിമറി നടത്തുകയായിരുന്നു പതിവെന്നു പൊലീസ് പറഞ്ഞു.ബാങ്ക് സ്റ്റേറ്റ്‌മെന്റും ദേവസ്വത്തിലെ രസീതും പരിശോധിച്ച ദേവസ്വം ഓഡിറ്റ് വിഭാഗം 201920ല്‍ 16.16 ലക്ഷം രൂപയുടെ കുറവു കണ്ടെത്തി.

vachakam
vachakam
vachakam

വിശദ പരിശോധനയില്‍ 27.50 ലക്ഷത്തിന്റെ തിരിമറിയാണ് തെളിഞ്ഞത്. ബാങ്കിന്റെ അന്വേഷണത്തിലും നന്ദകുമാര്‍ കുറ്റം സമ്മതിച്ചതായി അറിയുന്നു.കഴിഞ്ഞ ദിവസം 16.16 ലക്ഷം രൂപ ബാങ്ക് തിരിച്ചടച്ചു. ബാക്കി ഉടന്‍ നിക്ഷേപിക്കും.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam