മുഖ്യമന്ത്രിക്കൊപ്പം പ്രതികള്‍; ചിത്രം പുറത്തുവിട്ട് പി ടി തോമസ്

JUNE 10, 2021, 6:49 PM

തിരുവനന്തപുരം: മുട്ടിൽ മരം കൊള്ളയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് പി ടി തോമസ്. പ്രതികൾ മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രം നിയമസഭയിൽ എടുത്തുയർത്തിയായിരുന്നു പി ടിയുടെ ആരോപണം.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനങ്ങൾക്ക് മറുപടി നൽകാൻ പി ടി തോമസ് സഭയിൽ അനുമതി തേടിയിരുന്നു. എന്നാൽ സ്പീക്കർ സമയം നൽകിയില്ല. തുടർന്ന് എൽദോസ് കുന്നപ്പള്ളിയുടെ പ്രസംഗത്തിനിടെ പി ടി തോമസ് ചിത്രം ഉയർത്തിക്കാട്ടി രംഗത്തുവരികയായിരുന്നു. പിന്നാലെ മീഡിയ റൂമിലെത്തി പത്രസമ്മേളനത്തിലൂടെ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു.

മാംഗോ മൊബൈലിന്റെ സൈറ്റ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചത് മുകേഷ് എംഎൽഎയാണ്. ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് മുഖ്യമന്ത്രി ഉദ്ഘാടനത്തിൽ നിന്ന് പിൻമാറിയത്. എന്നാൽ കോഴിക്കോടുവെച്ചു ദേശാഭിമാനി സംഘടിപ്പിച്ച എംടി വാസുദേവൻ നായരെ ആദരിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പ്രതികളെ കണ്ടു. ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയതിന് ശേഷമാണ് കൂടിക്കാഴ്ച നടന്നതെന്നും ഇത് ഗൗരതരമാണെന്നും പി ടി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

vachakam
vachakam
vachakam

2017 ജനുവരി 21, 22 തീയികളിലാണ് മുഖ്യമന്ത്രി പ്രതികളെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രതികൾക്ക് എതിരെ ഇന്ത്യയിലും വിദേശത്തുമായി കേസുകൾ നിലനിൽക്കുന്നുണ്ട്. കേരളത്തിൽ മാത്രം 11 സാമ്ബത്തിക കേസുകളുണ്ടെന്നും തോമസ് ആരോപിച്ചു.

മാംഗോ ഫോൺ ഉദ്ഘാടനം ചെയ്യാമെന്ന് പറഞ്ഞത് താനല്ലെന്നും തട്ടിപ്പുകാരുടെ സ്വാധീനത്തിൽ നിൽക്കുന്നത് താനല്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മൊബൈൽ ഉദ്ഘാടനം ചെയ്യാമെന്ന് പറഞ്ഞത് മറ്റൊരു മുഖ്യമന്ത്രിയാണെന്നും അത് ആരാണെന്ന് തന്നെക്കൊണ്ട് പറയിപ്പിക്കുന്നതിൽ പി ടി തോമസിന് സന്തോഷം ഉണ്ടാകും. സഭയെ തെറ്റിദ്ധരിപ്പിച്ചതിന് പി ടി തോമസ് മാപ്പ് പറയുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam