പ്രൊഫ. കെ.വി. തോമസിന് ജയ്ഹിന്ദ് ടി.വി എം.ഡിയായി നിയമനം

NOVEMBER 21, 2020, 6:40 PM

കൊച്ചി: കെ.പി.സി.സിയുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളുടെ ചുമതല പ്രൊഫ. കെ.വി. തോമസിന്. ജയ്ഹിന്ദ് ടി.വി മാനേജിംഗ് ഡയറക്ടർ, വീക്ഷണം ദിനപത്രം ചെയർമാൻ, മാനേജിംഗ് ഡയറക്ടർ എന്നീ ചുമതലകൾ പ്രൊഫ. കെ.വി. തോമസിന് നൽകിയതായി കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. യു.ഡി.എഫ്. കൺവീനറായതിനെതുടർന്ന് എം.എം. ഹസൻ ജയ് ഹിന്ദ് മാനേജിംഗ് ഡയറക്ടർ സ്ഥാനം രാജിവച്ചിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെയർമാൻ സ്ഥാനത്ത് തുടരും. പി.ടി.തോമസ് രാജി വച്ചതിനെതുടർന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ജെയ്‌സൺ ജോസഫിനായിരുന്നു വീക്ഷണം മാനേജിംഗ് ഡയറക്ടറുടെ താൽക്കാലിക ചുമതല. ചെയർമാൻ സ്ഥാനം വഹിച്ചിരുന്ന എം.എം. ഹസനും തൽസ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് തോമസിനെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി നിയമിക്കുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് അറിയിച്ചു.

അഞ്ചു തവണ എറണാകുളത്ത് നിന്ന്  പാർലമെന്റ് അംഗവും ഒമ്പത് കൊല്ലം നിയമസഭാ അംഗവുമായിരുന്നു. 2001ൽ എ.കെ.ആന്റണി മന്ത്രിസഭയിൽ ടൂറിസം ഫിഷറീസ് എക്‌സൈസ് മന്ത്രിയായിരുന്നു. എറണാകുളം ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി ട്രഷറർ, ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി, വിവിധ സംസ്ഥാനങ്ങളിലെ എ.ഐ.സി.സി നിരീക്ഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ഇപ്പോൾ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി, എ.ഐ.സി.സി എന്നിവയിൽ അംഗമാണ്.

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS