മൈക്ക് ലൈസന്‍സിന് ഇരട്ടിത്തുക; പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനും നിരക്ക് കൂട്ടി 

JUNE 23, 2022, 10:58 AM

തിരുവനന്തപുരം: പോലീസ് സേവന-ഫീസ് നിരക്കുകൾ 10% വർധിപ്പിച്ചു.പോലീസുകാരുടെ മൈക്ക് ലൈസൻസിന്  15 ദിവസത്തേക്ക് 330 രൂപയിൽ നിന്ന് 660 രൂപയായി ഉയർത്തി.

ഓടുന്ന വാഹനത്തിൽ കേരളത്തിലുടനീളം മൈക്ക് അനൗൺസ്‌മെന്റ് നടത്തണമെങ്കിൽ രാഷ്ട്രീയ പാർട്ടികൾക്കും കൂടുതൽ പണം നൽകണം.5,515 രൂപ നിലവിലെ തുക 11,030 രൂപയായി (അഞ്ച് ദിവസത്തേക്ക്) വർധിപ്പിച്ചു.

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ ഫീസ് 555 രൂപയിൽ നിന്ന് 610 രൂപയായി വർധിപ്പിച്ചു. നികുതിയേതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സേവന-ഫീസ് നിരക്കുകൾ വർധിപ്പിച്ചത്. സേവന-ഫീസ് പരിഷ്കരിക്കാനുള്ള ഡിജിപി അനിൽ കാന്തിന്റെ ശുപാർശ സർക്കാർ അംഗീകരിച്ചു.

vachakam
vachakam
vachakam

സ്വകാര്യ–വിനോദ പരിപാടികൾ, സിനിമ ഷൂട്ടിങ് എന്നിവയ്ക്കും കൂടുതൽ തുകയൊടുക്കണം. ഇവയ്ക്കായി സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ സേവനം ആവശ്യമെങ്കിൽ (ഓരോ 4 മണിക്കൂറിനും) പകൽ 3,795 രൂപയും രാത്രി 4,750 രൂപയും നൽകണം.

പൊലീസ് സ്റ്റേഷനിൽ ഷൂട്ടിങ് നടത്തണമെങ്കിൽ 11,025 രൂപയ്ക്കു പകരം ഇനി പ്രതിദിനം 33,100 രൂപ നൽകണം. ജില്ലയ്‍ക്കകത്ത് സഞ്ചരിക്കുന്ന വാഹനത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നതിനുള്ള തുക 555 ൽ നിന്നു 1,110 രൂപയാക്കി. പൊലീസ് നായയുടെ സേവനത്തിനായി പ്രതിദിനം 6,950 രൂപയും, വയർലെസ് സെറ്റ് ഉപയോഗത്തിനായി 2,315 രൂപയും നൽകണം. .

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam