സ്ത്രീധനത്തിന്‍റെ പേരില്‍ ഭാര്യയെയും ഭാര്യ പിതാവിനെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു

JULY 24, 2021, 10:12 AM

കൊച്ചി ചക്കരപ്പറമ്പില്‍ സ്ത്രീധനത്തിന്‍റെ പേരില്‍ ഭാര്യയെയും ഭാര്യ പിതാവിനെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഗാര്‍ഹിക നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.

സ്ത്രീധനം ആവശ്യപ്പെട്ടു ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയും ഭാര്യ പിതാവിന്‍റെ കാല്‍ ഓടിക്കുകയും ചെയ്ത സംഭവത്തിലാണ് പച്ചാളം പനച്ചിക്കല്‍ വീട്ടില്‍ ജിപ്സ്ണ്‍ പീറ്ററിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് . യുവതിയുടെ ആദ്യ പരാതിയില്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രം ചുമത്തിയാണ് കേസെടുത്തിരുന്നത് . വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് കൊച്ചി ഡിസിപിയോടു അന്വേഷണത്തിന് നിര്‍ദേശവും നല്‍കിയിരുന്നു .

വനിതാ സെല്ലിലും നോര്‍ത്ത് സ്റ്റേഷനിലും യുവതി പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല . പിന്നീട് കൊച്ചി കമ്മീഷണര്‍ക്ക് യുവതി പരാതി നല്‍കിയിരുന്നു .

vachakam
vachakam
vachakam

കര്‍ശന നടപടിക്ക് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ്‌ ജിപ്സനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയത് . ഇയാളുടെ മാതാപിതാക്കളെയും കേസില്‍ പ്രതിചേര്‍ത്തു . സംഭവത്തെക്കുറിച്ച്‌ പ്രതികരിക്കാന്‍ ഇതുവരെയും ജിപ്സന്‍റെ വീട്ടുകാര്‍ തയ്യാറായിട്ടില്ല . വീട്ടിലെ പ്രശ്നങ്ങളില്‍ ഇടപെട്ടിരുന്ന ജിപ്സന്‍റെ സുഹൃത്തായ വൈദികന്‍റെയും ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥയുടെയും പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും ആക്ഷന്‍ കൌണ്‍സില്‍ ഉയര്‍ത്തുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam