മര്‍ദ്ദിച്ചെന്ന് ജീവനക്കാരിയുടെ പരാതി; ബിആര്‍എം ഷഫീറിനെതിരെ പൊലീസ് കേസ്

JUNE 23, 2022, 9:18 AM

കോൺഗ്രസ് കെപിസിസി സെക്രട്ടറിയും അഡ്വ ബി ആർ എം ഷഫീറിനെതിരെ നെടുമങ്ങാട് പൊലീസ് കേസ് എടുത്തു.

അഡ്വക്കറ്റ് ക്ലാർക്കായി 10വർഷത്തോളമായി ജോലി നോക്കി വന്നിരുന്ന സജിത കുമാരിയുടെ പരാതിയിൽ ആണ് പൊലീസ് കേസ് എടുത്തത്.

ഓഫീസിൽ വെച്ച് ചീത്തവിളിക്കുകയും ദേഹത്ത് പിടിച്ച് തള്ളിയതായി സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.ക്രൈം 10 40 /2022 അണ്ടർ സെക്ഷൻ 294b 323 354 ഐപിസി പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

vachakam
vachakam
vachakam

നിയമസഭ തെരഞ്ഞെടുപ്പിൽ വർക്കലയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ഷെഫീർ. അന്ന് ഇലക്ഷൻ പ്രചരണത്തിന് ഫണ്ട് ഇല്ലാത്തതിനാൽ വീഡിയോ ചെയ്ത് പണം നാട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സ്വരൂപിക്കുകയായിരുന്നു. ഇപ്പോൾ കെ പി സി സിയെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ സജീവമാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam