ഏറ്റവും കൂടുതല്‍ മലപ്പുറത്ത്; സംസ്ഥാനത്ത് പോക്സോ കേസുകൾ വർധിക്കുന്നു 

JANUARY 26, 2022, 8:45 AM

സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങളില്‍ ഇരട്ടി വര്‍ധനവാണുണ്ടായത്.

മലപ്പുറം ജില്ലയിയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കുറവ് കാസര്‍ഗോഡ് ജില്ലയിലാണ്.2016 മുതല്‍ 2021 വരെയുള്ള പൊലീസിന്റെ കണക്കുകള്‍പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വലിയ രീതിയില്‍ വര്‍ധിച്ചു.

399 കേസുകളാണ് കഴിഞ്ഞ വര്‍ഷം മലപ്പുറം ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.

vachakam
vachakam
vachakam

മറ്റു ജില്ലകളിലെ കണക്ക് പരിശോധിച്ചാല്‍ തിരുവനന്തപുരം ജില്ലയാണ് രണ്ടാംസ്ഥാനത്ത്. ഇവിടെ റൂറലില്‍ 290 കേസുകളും സിറ്റിയില്‍ 97 കേസുകളും റിപ്പോട്ട് ചെയ്യപ്പെട്ടു.

അഞ്ചു വര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2020 ലാണ് കേസുകള്‍ കുറഞ്ഞിട്ടുള്ളത്. കുട്ടികള്‍ കൂടുതലും പീഡനത്തിന് ഇരയാകുന്നത് ബന്ധുക്കളും, അയല്‍വാസികളും, സുഹൃത്തുക്കളും വഴിയാണെന്നാണ് കണ്ടെത്തല്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam