ബിജെപി നേതാവ് പി.കെ കൃഷ്ണദാസിന് കോവിഡ് 

SEPTEMBER 16, 2020, 12:29 AM

കണ്ണൂർ: മുതിർന്ന ബിജെപി നേതാവ് പി.കെ കൃഷ്ണദാസിന് കോവിഡ്. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് രോഗവിവരം അറിയിച്ചത്. തലശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കൂടിയായ പി.കെ കൃഷ്ണദാസിന് രോഗബാധ സ്ഥിരീകരിച്ചത്. 

അടുത്തിടെ ഹൈദരാബാദിൽ പോയി മടങ്ങിയെത്തിയ പി.കെ കൃഷ്ണദാസ് വീട്ടിൽ ക്വറന്‍റീനിലായിരുന്നു. രോഗലക്ഷണങ്ങളില്ലായിരുന്നെങ്കിലും ക്വറന്‍റീൻ കഴിഞ്ഞ ശേഷം അദ്ദേഹം പരിശോധനയ്ക്ക് വിധേയനാവുകയായിരുന്നു.

രോഗം സ്ഥിരീകരിച്ചതോടെ പി.കെ കൃഷ്ണദാസിനെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അദ്ദേഹവുമായി അടുത്തിടപഴകിയവരെയും ക്വറന്‍റീനിലാക്കിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ഉടൻ നിരീക്ഷണത്തിൽ പോകണമെന്ന് കൃഷ്ണദാസ് അറിയിച്ചു.

vachakam
vachakam
vachakam

സംസ്ഥാനത്ത് രണ്ട് മന്ത്രിമാർക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഡോ. ടി.എം തോമസ് ഐസക്, ഇ.പി ജയരാജൻ എന്നിവർക്കാണ് നേരത്തെ രോഗം കണ്ടെത്തിയത്. ഇതുകൂടാതെ സിപിഎം പിബി അംഗം എം.എ ബേബിക്കും ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

TRENDING NEWS
RELATED NEWS