തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിരക്കുകൾക്കിടെ നടൻ മമ്മൂട്ടിയുടെ വീട് സന്ദർശിച്ച് പിണറായി വിജയൻ

MAY 29, 2022, 12:28 PM

തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിരക്കുകൾക്കിടെ നടൻ മമ്മൂട്ടിയുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ കൂടെ ജോൺ ബ്രിട്ടാസ് എം പിയും ഉണ്ടായിരുന്നു. അദ്ദേഹമാണ് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.

മമ്മൂട്ടിക്കും ഇവർക്കൊപ്പം ദുൽഖർ സൽമാനും നിർമ്മാതാവ് ആന്റോ ജോസഫും ഫോട്ടോയ്‌ക്ക് പോസ് ചെയ്തു. ആതിഥേയത്വത്തിന് നന്ദി മമ്മൂക്ക, ദുൽഖറിനും എന്നായിരുന്നു ചിത്രത്തിനൊപ്പം ബ്രിട്ടാസ് കുറിച്ചത്.


vachakam
vachakam
vachakam

കൊച്ചി എളംകുളത്താണ് മമ്മൂട്ടിയുടെ വീട്. തൃക്കാക്കര മണ്ഡലത്തിലെ വോട്ടർമാരാണ് മമ്മൂട്ടിയും കുടുംബവും. ഇതിന് മുമ്പ് യുഡിഎഫ് സ്ഥാനാർത്ഥിയായ ഉമാതോമസും എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫും ബിജെപി സ്ഥാനാർത്ഥി എ എൻ രാാകൃഷ്‌ണനും മമ്മൂട്ടിയുടെ വീട്ടിലെത്തി വോട്ടഭ്യർത്ഥിച്ചിരുന്നു.

ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ടെത്തി ആണ് മമ്മൂട്ടിയെ കണ്ടത്. ഈ മാസം 31നാണ് തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam