ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണം: ഇടതുസര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണമെന്ന ഉമ്മൻചാണ്ടിയുടെ ആരോപണത്തിന് മറുപടി

JANUARY 28, 2021, 8:46 PM

തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണം സംബന്ധിച്ച് ഇടതുസര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണമെന്ന ഉമ്മൻചാണ്ടിയുടെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി.

റെയില്‍വേ മേല്‍പ്പാലവുമായി ബന്ധപ്പെട്ട കാലതാമസം പരിഹരിക്കാനും സാധിച്ചു. മൂന്നര വര്‍ഷം വൈകിയാണ് സാക്ഷാത്കരിച്ചതെന്നും ബൈപ്പാസ് ഉത്ഘാടന ചെയ്യാനായി കാലതാമസം വന്നുമെന്ന വാദങ്ങള്‍ പിണറായി വിജയന്‍ തള്ളി. 

എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന് പിന്നാലെ അതിവേഗതയിലാണ് ആലപ്പുഴ ബൈപ്പാസ് പൂര്‍ത്തിയായത്. കൊവിഡ് മൂലം തൊഴിലാളികള്‍ പലരും നാട്ടിലേക്ക് മടങ്ങിയത് മൂലമാണ്  ചെറിയ കാലതാമസം നേരിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

vachakam
vachakam
vachakam

നാല്‍പത് വര്‍ഷങ്ങളായി ആളുകള്‍ കാത്ത് നില്‍ക്കുകയാണ് ആലപ്പുഴ ബൈപ്പാസിനായി. പിഡബ്ല്യുഡി ഫലപ്രദമായി പ്രവര്‍ത്തിച്ചു അത് പദ്ധതിക്ക് സഹായകരമായി. 

 ഈ സര്‍ക്കാരിന്‍റെ കാലത്ത്  അതിവേഗതയില്‍ പദ്ധതി നീങ്ങി. തൊഴിലാളികള്‍ കൊവിഡ് മൂലം  മടങ്ങിയത് വെല്ലുവിളിയായി. നിയന്ത്രണങ്ങള്‍ കുറഞ്ഞ ശേഷമാണ് തൊഴിലാളികളെ മടക്കിയെത്തിക്കാനായത്. ആലപ്പുഴക്കാര്‍ക്ക് സത്യമറിയാം അവര്‍ എല്ലാം കാണുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam