പെട്രോളിന് വെറും 44.52 രൂപ: തിക്കി തിരക്കി ജനം 

OCTOBER 23, 2021, 6:47 PM

മലപ്പുറം: പെട്രോളിന് 44.52 രൂപ! കേട്ടവർ കേട്ടവർ ഓടിയെത്തി. വണ്ടിയുമായി എത്തിയതോടെ 'പ്രതീകാത്മക' പമ്പിൽ വൻ തിരക്കാണ്  ഉണ്ടായത്. ശനിയാഴ്ച്ച രാവിലെ പതിനൊന്നോടെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്ധന വില വർധനക്കെതിരെ നടത്തിയ പ്രതിഷേധത്തിലാണ് പെട്രോളിന് 'ആദായ വിൽപ്പന' നടത്തിയത്. 

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചാണ് മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി മലപ്പുറം കെ എസ് ആർ ടി സി ഡിപ്പോക്ക് സമീപം പ്രതീകാത്മക പമ്പ് സ്ഥാപിച്ചത്. 

തുടർന്ന് നികുതി ഒഴിവാക്കി ഇന്ധന വിൽപ്പന നടത്തുകയും ചെയ്തു. ഒരു ലിറ്റർ പെട്രോൾ കുപ്പികളിലാക്കിയാണ് വിതരണം നടത്തിയത്. പ്രതിഷേധ സമയത്ത് കുന്നുമ്മൽ പരിസരത്തിലൂടെ പോയവർക്കെല്ലാം വമ്പിച്ച വിലക്കുറവിൽ പെട്രോൾ ലഭിച്ചു.

vachakam
vachakam
vachakam

പലരും രണ്ടും മൂന്നും കുപ്പികൾ കൈക്കലാക്കാനുള്ള ശ്രമത്തിലായിരുന്നു. തിരക്ക് വർധിച്ചതോടെ കോൺഗ്രസ് പ്രവർത്തകർക്കും അൽപ്പം വിയർക്കേണ്ടി വന്നു. 

ചിലർ നേരിട്ട് വണ്ടിയിലൊഴിക്കുകും മറ്റു ചിലർ കുപ്പിയോടെ കൈവശപ്പെടുത്തുകയും ചെയ്തു. ചൂടപ്പം പോലെയാണ് എല്ലാകുപ്പികളും വിറ്റഴിഞ്ഞത്. ഇരുചക്രവാഹനങ്ങൾ കുതിച്ചെത്തിയോടെ അൽപ്പം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. നൂറോളം പേർക്ക് 44.52 രൂപക്ക് ഇന്ധനം നൽകിയെന്ന് കോൺഗ്രസ് വൃത്തങ്ങൾ അവകാശപ്പെട്ടു. 


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam