വിഷമോ, സ്‌ഫോടക വസ്തുക്കളോ ഉപയോഗിക്കരുത്; കാട്ടുപന്നിയെ കൊല്ലാന്‍ പുതുക്കിയ  മാർഗരേഖ

MAY 28, 2022, 8:26 PM

കാട്ടുപന്നികളെ കൊല്ലുന്നതിനുള്ള മാർഗരേഖ സർക്കാർ പരിഷ്കരിച്ചു. ജനവാസ മേഖലകളിൽ നാശം വിതയ്ക്കുന്ന കാട്ടുപന്നിയെ ഉചിതമായ മാർഗങ്ങളിലൂടെ തുരത്താമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. 

പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പാലിറ്റി ചെയർമാൻ, മേയർ എന്നിവർക്കാണ് ഇതിന് അനുമതിയുള്ളത്. വിഷം ഉപയോഗിച്ചോ സ്‌ഫോടക വസ്തുക്കളോ വൈദ്യുതാഘാതമേറ്റോ കൊല്ലാൻ പാടില്ലെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

സംസ്ഥാനത്ത് ജനവാസ മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്നാണ് തീരുമാനം. നിലവിൽ കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതി നൽകാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാര്‍ഡൻമാർക്ക് മാത്രമാണ്.

vachakam
vachakam
vachakam

ജനജീവിതത്തിനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ ക്ഷുദ്രജീവിയാക്കി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യം നേരത്തെ കേന്ദ്രം നിരാകരിച്ചിരുന്നു. പകരം അപകടകാരികളായ കാട്ടുപന്നികളെ തുരത്താനോ ആവശ്യമെങ്കിൽ ഇല്ലാതാക്കാനോ സംസ്ഥാനങ്ങൾക്ക് അധികാരം ഉപയോഗിക്കാമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

വന്യജീവി നിയമം കര്‍ശനമായി പാലിച്ചുകൊണ്ടാകണം നടപടികൾ. ഇതുപ്രകാരം ചീഫ് വൈൽഫ് ലൈഫ് വാർഡന്‍റെ ഉത്തരവനുസരിച്ച് 2600 ലേറെ പന്നികളെ വെടിവച്ചുകൊന്നിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam