ലോക്ഡൗൺ: പോലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

MAY 11, 2021, 5:04 PM

കാസർഗോഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് നാട്ടുകാരുടെ പ്രതിഷേധം. ബേക്കലിലാണ് സംഭവം. രണ്ട് പേരെ അകാരണമായി പോലീസ് കസ്റ്റഡിയിലെടുത്തു എന്ന് ആരോപിച്ചാണ് നൂറ് കണക്കിന് ആളുകൾ തടിച്ചുകൂടി പ്രതിഷേധം നടത്തിയത്. രണ്ട് മണിക്കൂറോളം നേരം പോലീസിന്റെ വാഹനം തടഞ്ഞുവെച്ച് റോഡ് ഉപരോധിച്ചു.

അനധികൃതമായി മണൽക്കടത്ത് നടത്തിയത് തടഞ്ഞ നാട്ടുകാരെ മണൽമാഫിയയുടെ സഹായികളായ പോലീസ് ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്ന് ജനങ്ങൾ ആരോപിച്ചു. എന്നാൽ ലോക്ഡൗൺ ലംഘിച്ച് പുറത്തിങ്ങിയതിനാൽ നാട്ടുകാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

തുടർന്ന് ബിജെപി-സിപിഎം നേതാക്കളും മത്സ്യത്തൊഴിലാളി നേതാക്കളും പോലീസുമായി നടത്തിയ ചർച്ചയെ തുടർന്ന് കസ്റ്റഡിയിലെടുത്ത രണ്ട് പേരെ വിട്ടയയ്ക്കുകയായിരുന്നു. രാഷ്ട്രീയ നേതാക്കളും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഇടപെട്ടതിനെ തുടർന്നാണ് നാട്ടുകാർ പിരിഞ്ഞുപോകാൻ തയ്യാറായത്‌

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam