മുഖ്യമന്ത്രി പിണറായി വിജയൻ മനപ്പൂർവം കേസിൽ കുടുക്കിയതാണെന്ന് പി.സി ജോർജിന്റെ ഭാര്യ ഉഷ

JULY 2, 2022, 5:14 PM

മുഖ്യമന്ത്രി പിണറായി വിജയൻ മനപ്പൂർവം കേസിൽ കുടുക്കിയതാണെന്ന ആരോപണവുമായി പി.സി ജോർജിന്റെ ഭാര്യ ഉഷ രംഗത്ത്. പരാതിക്കാരി വീട്ടിൽ വന്നിട്ടുണ്ടെന്നും സംസാരിച്ചിട്ടുണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

സോളാർ കേസിലെ പരാതിക്കാരി നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് മുൻ എം.എൽ.എ പി.സി ജോർജിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

354, 354എ വകുപ്പുപ്രകാരമാണ് കേസ്. 2022 ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ചാണ് സംഭവം നടന്നതെന്ന് പരാതിക്കാരി മൊഴിയിൽ പറയുന്നു.  പീഡനശ്രമം, ഫോണിൽ അശ്ലീല സന്ദേശമയച്ചു, ലൈംഗിക താൽപര്യത്തോടുകൂടി കടന്ന് പിടിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്.   

vachakam
vachakam
vachakam

അതേസമയം താൻ നിരപരാധി ആണെന്നും തന്നെ മനപ്പൂർവം കേസിൽ കുടുക്കിയതാണെന്നും പിസി ജോർജ് ആവർത്തിച്ചു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam