സര്‍ക്കാരിന്റെ തൃക്കാക്കര നാടകം പുറത്തായി; ഞായറാഴ്ചത്തെ ചോദ്യം ചെയ്യലിന് പിന്നില്‍ മുഖ്യമന്ത്രിയെന്ന് പി.സി ജോര്‍ജ്

MAY 28, 2022, 6:39 PM

കോട്ടയം: സര്‍ക്കാരിന്റെ തൃക്കാക്കര നാടകം പുറത്തായെന്ന് പി.സി.ജോര്‍ജ്. ഞായറാഴ്ചത്തെ ചോദ്യം ചെയ്യല്‍ നാടകത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പി.സി.ജോര്‍ജ് ആരോപിച്ചു.

തനിക്കെതിരായ ആരോപണങ്ങള്‍ക്ക് ഞായറാഴ്ച തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ മറുപടി നല്‍കുമെന്നായിരുന്നു പി.സി ജോര്‍ജ് ജയില്‍ മോചിതനായ ശേഷം പറഞ്ഞിരുന്നത്. എന്നാല്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ പൊലീസ് നോട്ടിസ് നല്‍കിയതോടെ ജോര്‍ജിനു തൃക്കാക്കരയിലെ പരിപാടിയില്‍ പങ്കെടുക്കാനാകില്ലെന്ന് ഉറപ്പായി. ഞായറാഴ്ചയാണ് തൃക്കാക്കരയില്‍ പരസ്യപ്രചാരണം അവസാനിക്കുന്നത്.

അന്വേഷണവുമായി സഹകരിക്കണമെന്ന് പി.സി ജോര്‍ജിനുള്ള ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതിനാല്‍ ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്നാല്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന കുറ്റം പൊലീസിനും പ്രോസിക്യൂഷനും പി.സി ജോര്‍ജിനെതിരെ ചുമത്താനാകും. വിദ്വേഷ പ്രസംഗക്കേസില്‍ ഞായറാഴ്ച രാവിലെ 11 മണിക്കാണ് പി.സി ജോര്‍ജിനെ ചോദ്യം ചെയ്യുന്നത്. 

vachakam
vachakam
vachakam

തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫിസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണറാണ് പി.സി ജോര്‍ജിനെ ചോദ്യം ചെയ്യുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam