തിരുവനന്തപുരം: ജയിലില്‍ സകലകലാവല്ലഭന്മാരുണ്ടെന്ന് പി.സി. ജോര്‍ജ്. മതവിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പരമ സുഖമല്ലേ ജയില്‍. ജയില്‍പ്പുള്ളികള്‍ക്ക് ജാമ്യം അനുവദിക്കാതെയും വീട്ടില്‍ വിടാതെയും ഇരിക്കുന്നതിനുള്ള കാരണം എന്തെന്ന് അറിയാമോ? ജയിലില്‍ ആളെണ്ണം കൂടിക്കൊണ്ടിരിക്കണം. കാരണം, അവിടത്തെ ജോലിയെല്ലാം ചെയ്യിക്കണ്ടേ.
അവിടെ വരച്ചുവച്ചിരിക്കുന്ന പടം കാണണം. അവരില്‍ കലാകാരന്മാരുണ്ട്. കൃഷി കാണണം. അവിടെ നില്ക്കുന്ന വാഴയും ചേനയുമൊക്കെ കാണണം. രണ്ട് പേര് ജയിലില്‍ ഗാന്ധിയുടെ പ്രതിമ ഉണ്ടാക്കുകയാണ്. ചോദിച്ചപ്പോള്‍ 20 ദിവസത്തിനകം നിര്‍മാണം തീര്‍ക്കുമെന്ന് മറുപടി പറഞ്ഞു. സര്‍വകലാവല്ലഭന്മാര്‍ അതിലുണ്ട്- പി.സി. ജോര്‍ജ് പറഞ്ഞു.
ഞാന്‍ തെറ്റ് ചെയ്തോ ഇല്ലയോ എന്ന് കോടതി പറയട്ടെ. അതില്‍ ഇടപെടുന്നില്ല. പക്ഷേ, പ്രോസ്റ്റേറ്റ് ക്യാന്‍സറുള്ള ഒരു മനുഷ്യനെ പിടിച്ച് എന്തിനാ ജയിലില്‍ ഇട്ടിരിക്കുന്നത്.
വീട്ടില്‍ പറഞ്ഞുവിട്ടുകൂടേ ? ജയില്‍ ഉപദേശകസമിതി ഉടന്‍ കൂടണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. തന്നെ ഒരു ദിവസം അവിടെ കിടത്തിയതുകൊണ്ട് അങ്ങനെയൊരു ഗുണം ജനങ്ങള്‍ക്ക് ലഭിക്കട്ടേയെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്