വടശ്ശേരിക്കര: പട്ടികജാതിക്കാരിയെ പഞ്ചായത്ത് പ്രസിഡന്റ് അപമാനിച്ച് ഇറക്കിവിട്ടതായി പരാതി. പെരുനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി മേറ്റായ കോട്ടൂപ്പാറ സ്വദേശിനി കണിപ്പറമ്പിൽ ഓമന സുധാകരനെയാണ് സി.പി.എം ജില്ല കമ്മിറ്റി അംഗവും പെരുനാട് പഞ്ചായത്ത് പ്രസിഡൻറുമായ പി.എസ്. മോഹനൻ തന്റെ മുന്നിലെ കസേരയിൽ ഇരുന്നതിന്റെ പേരിൽ അപമാനിച്ചിറക്കിവിട്ടെന്ന ആരോപണം ഉയർന്നിരിക്കുന്നത്.
ഇത് സംബന്ധിച്ച് ഓമന സുധാകരൻ സംസ്ഥാന പട്ടികജാതി കമീഷനും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകി. പഞ്ചായത്തിന്റെ ആസ്തിബാധ്യത ഇല്ലാത്ത റോഡിൽ തൊഴിലുറപ്പ് ജോലികൾ ചെയ്തുവെന്നാരോപിച്ച് ചർച്ചക്കായി വാർഡ് അംഗത്തെയും മറ്റൊരു തൊഴിലാളിയെയും തന്നെയും പഞ്ചായത്ത് ഓഫിസിലേക്ക് വിളിപ്പിച്ചിരുന്നെന്നും പ്രസിഡന്റിന്റെ കാബിനിലെത്തിയ മൂന്നുപേരും എതിർവശത്തുള്ള കസേരയിലിരുന്നതാണ് പ്രസിഡന്റിനെ ചൊടിപ്പിച്ചതെന്ന് പറയുന്നു.
എന്നാൽ, ചട്ടം ലംഘിച്ചു തൊഴിലുറപ്പ് ജോലികൾ ചെയ്തതിനെ ചോദ്യം ചെയ്തതിലുള്ള ദുരാരോപണമാണിതെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ പക പോക്കാൻ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു നൽകിയ പരാതിയാണിതെന്നും പ്രസിഡന്റ് പറഞ്ഞു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1