ഉദ്ഘാടനം നടന്ന് നിമിഷങ്ങൾക്കം പാലാരിവട്ടം പാലത്തിൽ അപകടം

MARCH 7, 2021, 5:03 PM

കൊച്ചി: ഉദ്ഘാടന ദിനം പാലാരിവട്ടം പാലത്തിൽ ചെറിയ അപകടം. പുതുക്കി പണിത പാലാരിവട്ടം പാലം ഇന്ന് വൈകീട്ട് 3.50നാണ് പൊതുജനങ്ങൾക്കായി തുറന്നുനൽകിയത്. ഉദ്ഘാടനം നടന്ന് നിമിഷങ്ങൾക്കകമാണ് അപകടം. എന്നാൽ സംഭവത്തിൽ ആർക്കും പരുക്കേറ്റില്ല. വാഹനത്തിനും വലിയ പരുക്ക് പറ്റിയിട്ടില്ല.

കാറിലേക്ക് ട്രക്ക് വന്ന് തട്ടിയാണ് അപകടമുണ്ടായത്. പാലാരിവട്ടം പാലം കുടി തുറന്ന് നൽകിയതോടെ കൊച്ചി നേരിട്ടുകൊണ്ടിരുന്ന വലിയ ഗതാഗത കുരുക്കാണ് അഴിഞ്ഞത്. പാലം തുറന്ന് കൊടുക്കുന്നതിന് മുൻപായി മന്ത്രി ജി സുധാകരൻ പാലം സന്ദർശിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പാലം തുറന്ന് നൽകിയത്. മാതൃക പെരുമാറ്റച്ചട്ടം നിലനിൽക്കുന്നത് കൊണ്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന് പകരം ചീഫ് എഞ്ചിനീയറാണ് പാലം തുറന്ന് നൽകിയത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam